New Update
ആംസ്ററര്‍ഡാം: ചരിത്രത്തില്‍ സംഭവിച്ച തെറ്റിന് മാപ്പ് ചോദിച്ച് ഡച്ച് രാജാവ് വില്യം അലക്സാന്‍ഡര്‍. അടിമത്തത്തിലും അടിമക്കച്ചവടത്തിലും രാജ്യത്തിനുണ്ടായിരുന്ന പങ്കിന് മാപ്പ് ചോദിക്കുന്നു എന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.
Advertisment
അടിമത്തം അവസാനിപ്പിച്ചതിന്റെ 150ാം വാര്‍ഷികത്തില്‍ നടന്ന പരിപാടിയിലാണ് പരാമര്‍ശം. കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി മാര്‍ക്ക് റുട്ടെയും അടിമ സമ്പ്രദായത്തിന്റെ ചരിത്രത്തിനു മാപ്പ് ചോദിച്ചിരുന്നു. സമീപകാലത്ത് "ബ്ളാക്ക് ലൈവ്സ് മാറ്റര്‍" മുന്നേറ്റം ശക്തിപ്രാപിച്ച സാഹചര്യത്തിലാണ് പാശ്ചാത്യ രാജ്യങ്ങള്‍ നടത്തിവന്ന അടിമക്കച്ചവടത്തത്തിനെതിരേ ചരിത്രപരമായ പ്രതിഷേധം കൂടുതല്‍ ശക്തമാകുന്നത്.