കുവൈറ്റില്‍ 91 സ്‌കൂളുകള്‍ എമര്‍ജന്‍സി ഷെല്‍ട്ടറുകള്‍; വിദ്യാഭ്യാസ മന്ത്രാലയം അനുമതി നല്‍കി

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Tuesday, February 23, 2021

കുവൈറ്റ് സിറ്റി: വിവിധ ഗവര്‍ണറേറ്റുകളിലെ 91 സ്‌കൂളുകള്‍ എമര്‍ജന്‍സി ഷെല്‍ട്ടറുകളാക്കാന്‍ കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം അനുവദിച്ചതായി പ്രാദേശികമാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സിവില്‍ ഡിഫന്‍സ് വകുപ്പിന്റെ സഹകരണത്തോടെ മന്ത്രാലയത്തിന്റെ ആക്ടിംഗ് അണ്ടര്‍സെക്രട്ടറി ഫൈസല്‍ അല്‍ മക്‌സീദിന്റെ നിര്‍ദ്ദേശാനുസരണം ഈ കേന്ദ്രങ്ങള്‍ പൂര്‍ണമായും സജ്ജീകരിച്ചതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഓരോ ഗവര്‍ണറേറ്റിലെയും സ്‌കൂളുകളുടെ എണ്ണം ഇപ്രകാരം: കാപിറ്റല്‍-17, അഹ്മദി-17, ഹവല്ലി-17, ജഹ്‌റ-16, ഫര്‍വാനിയ-12, മുബാറക് അല്‍ കബീര്‍-12.

×