കുട്ടികളുടെ പാസ്പോര്‍ട്ട് ജര്‍മനി നിര്‍ത്തലാക്കുന്നു

author-image
athira p
New Update

ബര്‍ലിന്‍: 2024 മുതല്‍ ജര്‍മനിയിലെ കുട്ടികള്‍ക്ക് പുതിയ പാസ്പോര്‍ട്ടുകള്‍ അതായത് റൈസെ പാസുകള്‍ നല്‍കില്ലന്ന് ബുണ്ടെസ്ററാഗ് അതായത് ജര്‍മന്‍ പാര്‍ലമെന്റ് തീരുമാനിച്ചു. ഇതിനു പകരം ദൈര്‍ഘ്യമേറിയ സാധുതയുള്ള കാലയളവും ഉപയോഗത്തിനുള്ള കൂടുതല്‍ ഓപ്ഷനുകളും ഉള്ള ഇലക്ട്രോണിക് പാസ്പോര്‍ട്ടുകള്‍ നല്‍കും.

Advertisment

publive-image

നിലവിലുള്ളതിനു പകരമായി ലോകമെമ്പാടുമുള്ള യാത്രകള്‍ക്ക് ഉപയോഗിക്കാനുള്ള സാധ്യതയും കാലാവധിയുമുള്ള ഇലക്രേ്ടാണിക് പാസ്പോര്‍ട്ട് നല്‍ശാനാണ് പദ്ധതി.പന്ത്രണ്ട് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കുള്ള പ്രത്യേക പാസ്പോര്‍ട്ടുകള്‍ സാധാരണ പാസ്പോര്‍ട്ടിനെ അപേക്ഷിച്ച് പരിമിതമായ അളവില്‍ മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ എന്നതാണ്. . കൂടാതെ, യൂറോപ്യന്‍ നിയമപരമായ ആവശ്യകതകള്‍ കാരണം സാധുത ഒരു വര്‍ഷത്തേക്ക് പരിമിതപ്പെടുത്തിയിരിക്കുന്നു.

സാധാരണ ഇലക്രേ്ടാണിക് പാസ്പോര്‍ട്ടുകളില്‍ നിന്ന് വ്യത്യസ്തമായി, കുട്ടികളുടെ പാസ്പോര്‍ട്ടുകളില്‍ വിരലടയാളങ്ങള്‍ സൂക്ഷിക്കുന്ന മെമ്മറി ചിപ്പ് അടങ്ങിയിട്ടില്ല. അതിനാല്‍ ചില രാജ്യങ്ങളില്‍ കുട്ടിക്ക് പ്രവേശിക്കുന്നതിന് അധിക വിസ ആവശ്യമാണ്. "കുട്ടിയുടെ പാസ്പോര്‍ട്ടിന്റെ പരമാവധി അഞ്ച് തവണ എക്സ്റ്റന്‍ഷന്‍ തീര്‍ന്നാല്‍, ഒറ്റത്തവണ ഇഷ്യൂ ചെയ്യുന്നതിനും അഞ്ച് തവണ നീട്ടിനല്‍കുന്നതിനുമുള്ള ഫീസ് ഒരു സാധാരണ ആറ് വര്‍ഷത്തെ പാസ്പോര്‍ട്ട് ഇഷ്യൂ ചെയ്യുന്നതിനേക്കാള്‍ കൂടുതലാണ്. പാസ്പോര്‍ട്ടിന്റെയും ഐഡന്റിറ്റി കാര്‍ഡ് നിയമത്തിന്റെയും പരിഷ്കരണത്തോട് ഫെഡറല്‍ കൗണ്‍സിലും യോജിച്ചു.

Advertisment