ഡാളസ്: ഇർവിംഗ് ഡി.എഫ്. ഡബ്ലിയു. ഇന്ത്യൻ ലയൺസ് ക്ലബ് 2023-2024 ഭാരവാഹികളായി ഡോ. അഞ്ജു ബിജിലി (പ്രസിഡന്റ്) രാജു കാറ്റാഡി, എ വി തോമസ് (വൈസ് പ്രസിഡന്റ്മാർ) ജോജോ പോൾ (സെക്രട്ടറി) മാത്യു ഇട്ടൂപ്പ് (ട്രഷർ) എന്നിവരെ തെരഞ്ഞെടുത്തു. ഇന്ത്യൻ അമേരിക്കൻ നാഷണൽ അന്തേം - നു ശേഷം ലയൺ മാത്യു ജെയ്സൺ സ്വാ​ഗത പ്രസം​ഗം ആശംസിച്ചു.
ഡിസ്ട്രിക്ട് ഗവർണർ ഫ്രെഡ് കോൺഗർ, ഗവർണർ ഇലക്ട് പ്രകാശ് ഗൗതം എന്നിവർ മുഖ്യ അതിഥികളായിരുന്നു. തുടർന്ന് 2023-24 ഭാരവാഹികൾക്ക് ഗവർണർ സത്യവാചകം ചൊല്ലികൊടുത്തു.
ഈ ​ക്ലബിന്റെ ആഭിമുഖ്യത്തിൽ 5 ക്ലിനിക്കുകൾ ആരംഭിചിട്ടുണ്ട്. ല്യൂവിസ്‌വിൽ, പ്ലാനോ, ഡാളസ്, ആർലിൻസണ്, മിഡോസിറ്റി എന്നിവിങ്ങളിലാണ് ക്ലിനിക്കുകൾ. വളരെ ചിലവുകുറഞ്ഞ നിരക്കിലും ഇൻഷുറൻസ് ഇല്ലാത്തവർക്കുമായാണ് ഈ ക്ലിനിക്കുകൾ പ്രവർത്തിക്കുന്നത്. ഏകദേശം 2 ലക്ഷത്തില​ധികം രോ​ഗികൾ ഈ ക്ലിനിക്കിൽ ചികിത്സ തേടുകയുണ്ടായിട്ടുണ്ട്.
ഇതിന്റെ മെഡിക്കൽ ഡയറക്റ്റർ ആയി ഡോ ജോണ് ജോസഫ് പ്രവർത്തിക്കുന്നു. ​ഗവർണർ ഇലക്ട് പ്രകാശ് ​ഗൗതമിന്റെ നേതൃത്വത്തിൽ വിവി​ധ രീതിയിൽ സേവനം അനുഷ്ടിച്ചവർക്ക് അവാർഡുകൾ നൽകുകയുണ്ടായി. റെജി ജോസഫിന്റെ നന്ദിയോടെ പ്രോ​ഗ്രാം അവസാനിച്ചു.