ന്യൂ യോർക്ക്:ക്രൈസ്തവ സന്യാസത്തെ അവഹേളിച്ചു കൊണ്ട് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നടത്തിയ പ്രസ്താവനയിൽ പ്രതിക്ഷേധം രേഖപ്പെടുത്തുന്നതായി അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ പ്രസിഡണ്ട് എബി തോമസ് അറിയിച്ചു.
സന്യാസിനികളുടെയും വൈദികരുടെയും സേവനങ്ങള്‍ തൊഴിൽ ആണെന്ന് വ്യാഖ്യാനിച്ചത് തെറ്റാണെന്നും ഇത് ക്രൈസ്തവ സന്യാസത്തെ അവഹേളിക്കലാണെന്നും തോമസ് അഭിപ്രായപ്പെട്ടു. ഗോവിന്ദൻ പരസ്യമായി ക്രൈസ്തവ സഭയോട് മാപ്പു പറയണമെന്നും തോമസ് ആവശ്യപ്പെട്ടു.
പ്രീണന രാഷ്ട്രീയ ലക്ഷ്യങ്ങളോടെ, തുടർച്ചയായി നടത്തുന്ന പ്രസ്താവനകളും പ്രവർത്തനങ്ങളും സമൂഹത്തിൽ സ്പർദ്ധയുണ്ടാക്കുന്നുവെന്ന് തിരിച്ചറിഞ്ഞ് ഇതിൽ നിന്നും എല്ലാ രാഷ്രീയ പാർട്ടികളും പിന്മാറണമെന്നും തോമസ് ആവശ്യപ്പെട്ടു.
ജൂലൈ 5 നു തളിപ്പറമ്പിൽ നവീകരിച്ച പഞ്ചായത്തു പുസ്തക ശാലയുടെ ഉല്ഘാടനത്തിനെത്തിയ ഗോവിന്ദൻ താൻ നടത്തിയ ഇംഗ്ലണ്ട് യാത്രയുടെ വെളിപ്പെടുത്തലുകൾ നടത്തുവേ ആണ് ക്രൈസ്തവ വിഭാഗത്തെ നോവിപ്പിക്കുന്ന പ്രസ്താവന നടത്തിയതു.
ജോ ചെറുകര _- സെക്രട്ടറി എ ഡബ്ല്യൂ എം എ ന്യൂ ഹൈഡ് പാർക്ക് ന്യൂ യോർക്ക്