ജര്‍മനിയില്‍ നഴ്സാകാന്‍ ഒഡെപെക് അവസരമൊരുക്കുന്നു

author-image
athira p
Updated On
New Update

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക് മുഖേന ജര്‍മനിയിലേക്ക് നേഴ്സുമാരെ തെരഞ്ഞെടുക്കുന്നു. 'വര്‍ക്ക് ഇന്‍ ഹെല്‍ത്ത് ജര്‍മനി' എന്ന പേരിലുള്ള പദ്ധതിയുടെ ഭാഗമായി ജര്‍മന്‍ ഗവണ്‍മെന്‍റ് ഓര്‍ഗനൈസേഷന്‍ ഡിഇഎഫ്എ നേരിട്ടാണ് ഇന്‍റര്‍വ്യു നടത്തുന്നത്.

Advertisment

publive-image

2024 വരെ എല്ലാ മാസവും കേരളത്തിന്‍റെ വിവിധ സ്ഥലങ്ങളില്‍ ഇന്‍റര്‍വ്യു നടത്തും. നഴ്സിങ്ങില്‍ ഡിപ്ളോമയോ ബിരുദമോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി 40 വയസ്സ്. ഇംഗ്ളീഷില്‍ നല്ല ആശയവിനിമയ വൈദഗ്ധ്യം നിര്‍ബന്ധം. പ്രവൃത്തി പരിചയം നിര്‍ബന്ധമല്ല.

ഇന്‍റര്‍വ്യൂവില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒഡെപെക് സൗജന്യമായി ജര്‍മന്‍ ഭാഷാ പരിശീലനം നല്‍കും. കൂടാതെ നിബന്ധനകള്‍ക്ക് വിധേയമായി 10000 രൂപ വരെ പ്രതിമാസ സ്റൈ്റപെന്‍ഡും നല്‍കും. ആദ്യ തവണ തന്നെ ബി2 ലെവല്‍ പരീക്ഷ വിജയിക്കുന്നവര്‍ക്ക് 400 യൂറോ പാരിതോഷികമായി ലഭിക്കും. ഇവയ്ക്കു പുറമെ ജര്‍മന്‍ ഭാഷ പരീക്ഷ, അറ്റസ്റേറഷന്‍, വിസ, എയര്‍ ടിക്കറ്റ്, തുടങ്ങി എല്ലാ പ്രോസസ്സിംഗുകളും സൗജന്യമായിരിക്കും.

നിലവില്‍ നൂറോളം നേഴ്സുമാര്‍ ഒഡെപെക് മുഖേന ജര്‍മ്മന്‍ പരിശീലനം ആരംഭിച്ചുകഴിഞ്ഞു. ഈ വര്‍ഷം ഓഗസ്ററ് മുതല്‍ ഇവര്‍ ജര്‍മനിയിലേക്ക് യാത്ര തിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും കേരള സര്‍ക്കാരിന്റെയോ ഒഡെപെക്കിന്റെയോ വെബ്സൈറ്റ് സന്ദര്‍ശിക്കുക.

Advertisment