യുഎസില്‍ ഉപയോഗിക്കാത്ത ഗ്രീന്‍ കാര്‍ഡുകള്‍ തിരിച്ചെടുത്ത് ആവശ്യക്കാര്‍ക്കു നല്‍കും

author-image
athira p
New Update

വാഷിങ്ടണ്‍ ഡിസി: 1992 മുതല്‍ അനുവദിച്ചതും ഉപയോഗിക്കാതെ കിടക്കുന്നതുമായ 2.3 ലക്ഷം ഗ്രീന്‍ കാര്‍ഡുകള്‍ തിരിച്ചെടുത്ത് ആവശ്യക്കാര്‍ക്കു നല്‍കാനുള്ള ശുപാര്‍ശയ്ക്ക് യുഎസ് പ്രസിഡന്റിന്റെ ഉപദേശക സമിതി അംഗീകാരം നല്‍കി. യുഎസില്‍ സ്ഥിരതാമസാനുമതിക്കായി കാത്തിരിക്കുന്നവര്‍ക്ക് ആശ്വാസ വാര്‍ത്തയാണിത്.

Advertisment

publive-image

ഗ്രീന്‍ കാര്‍ഡ് വെയ്റ്റിങ് ലിസ്ററിലെ അപേക്ഷകരുടെ എണ്ണം കഴിഞ്ഞ 2 പതിറ്റാണ്ടിനിടെ നൂറ് മടങ്ങാണ് വര്‍ധിച്ചിട്ടുള്ളത്. നിലവില്‍ പ്രതിവര്‍ഷം 1,40,000 ഗ്രീന്‍ കാര്‍ഡുകള്‍ മാത്രമാണ് അനുവദിച്ചു വരുന്നത്. തിരിച്ചെടുത്ത ഗ്രീന്‍ കാര്‍ഡുകള്‍ ഇതിനു പുറമേയായിരിക്കും വീതിച്ചു നല്‍കുക.

 

Advertisment