ജനിസിസ് കാനഡ മിനിസ്ട്രിയുടെ വാര്‍ഷിക സമ്മേളനം കാല്‍ഗറിയില്‍ നടന്നു

author-image
athira p
New Update

കാല്‍ഗറി: സമ്മേളനം കാനഡയിലുള്ള കാല്‍ഗറിയില്‍ വച്ചു നടന്നു. ഈ സംഘടനയുടെ പ്രസിഡന്റായി പാസ്റ്റര്‍ ചാര്‍ലി സാം ബാബു നേതൃത്വം നല്കുന്നു. നോര്‍ത്ത് അമേരിക്കയുടെ വിവിധ പട്ടണങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഒരു യുവജന സംഘടനയാണിത്.

Advertisment

publive-image

കാല്‍ഗറിയില്‍ വച്ചു നടന്ന പ്രത്യേക സമ്മേളനത്തില്‍ പാസ്റ്റര്‍ ബിനോജ് ഏബ്രഹാം, പാസ്റ്റര്‍ ഷമീർ ജോര്‍ജ്, പാസ്റ്റര്‍ ആല്‍വിന്‍ തോമസ്, പാസ്റ്റര്‍ ജേക്കബ് മാത്യു എന്നിവര്‍ മുഖ്യ പ്രഭാഷകരായിരുന്നു.

ക്രൈസ്തവ സംഗീത സായാഹ്നങ്ങള്‍, സെമിനാറുകള്‍ തുടങ്ങി യുവജനങ്ങളെ കേന്ദ്രീകരിച്ചുള്ള മീറ്റിംഗുകള് ആയിരുന്നു ഇത്.

കാല്‍ഗറി സി.കെ.സി.എ ചര്‍ച്ചിന്റെ ശുശ്രൂഷകന്‍ പാസ്റ്റര്‍ കുര്യച്ചന്‍ ഫിലിപ്പ് ഉദ്ഘാടനം ചെയ്ത ഈ സമ്മേളനത്തില്‍ ഉത്തര അമേരിക്കയിലുള്ള വിവിധ പട്ടണങ്ങളില്‍ നിന്നും ധാരാളം യുവജനങ്ങള്‍ സംബന്ധിച്ചു. ‘ജനിസിസ്' മിനിസ്ട്രിയുടെ ബോര്‍ഡ് മെമ്പേഴ്‌സ് ആയി ജഫിന്‍ തോമസ് റൂഫസ് പട്ടശേരിയില്‍, ഷെറിന്‍ മാത്യു, ഷിജോ മാമ്മന്‍ ജോസ്, എയ്മി എല്‍ദോസ്, റെജു റോയി, എന്നിവര്‍ പ്രവര്‍ത്തിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ലോഗിൻ ചെയ്യുക. https://genesiscanada.org/