ഡബ്ലിന്‍ : അഴിമതിയുടെയും സാമ്പത്തിക ക്രമക്കേടുകളുടെയുമൊക്ക പശ്ചാത്തലത്തില്‍ ആര് ടി ഇയെ ഉടച്ചുവാര്‍ത്തേക്കും. കോര്‍ക്കിലെ കോളിന്‍സ് ബാരക്കില്‍ നടന്ന ദേശീയ അനുസ്മരണ ദിനത്തില്‍ സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇതു സംബന്ധിച്ച സൂചന നല്‍കിയത്.ടി വി ലൈസന്‍സ് ഫീസ് സമ്പ്രദായം പരിഷ്കരിക്കണമെന്ന അഭിപ്രായവും പ്രധാനമന്ത്രി ലിയോ വരദ്കറുടെ ഭാഗത്തുനിന്നുമുണ്ടായി.
/sathyam/media/post_attachments/35tsHNV15BngKAhqizQz.jpg)
രാജ്യത്തിന്റെ ജനാധിപത്യത്തില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്ന പ്രക്ഷേപണ കേന്ദ്രമാണ് ആര് ടി ഇ.കാര്യമായ ശുദ്ധികലശം നടത്തിയാല്‍ മാത്രമേ നഷ്ടപ്പെട്ട ജനവിശ്വാസം ആര് ടി ഇയ്ക്ക് വീണ്ടെടുക്കാനാകൂവെന്ന അഭിപ്രായവും പ്രധാനമന്ത്രി പങ്കുവെച്ചു.
ബ്രോഡ്കാസ്റ്റര്‍ റയാന് ട്യൂബ്രിഡിയും ഏജന്റ് നോയല്‍ കെല്ലിയുമുള്പ്പെടെ മീഡിയ പാര്‍ലമെന്ററി കമ്മിറ്റിയ്ക്ക് മുമ്പാകെ ഹാജരായി വിവരങ്ങള്‍ നല്‍കണമെന്ന് പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു.ഇവര്‍ ഹാജരാകാമെന്ന് സമ്മതിച്ചത് ശുഭലക്ഷണമാണ്. വിവാദങ്ങളിലകപ്പെട്ട ഇവര്‍ അവര്‍ക്ക് പറയാനുള്ളതെല്ലാം വെളിപ്പെടുത്തട്ടെ. അവരുടെ കഥയും ലോകം കേള്‍ക്കട്ടെ വരദ്കര്‍ വ്യക്തമാക്കി.ആര് ടി ഇയ്ക്ക്് സാമ്പത്തിക സഹായം ആവശ്യമായി വന്നാല്‍ ഉപാധികള്‍ക്ക് വിധേയമായി അത് നല്‍കുന്നത് പരിഗണിക്കുമെന്നും വരദ്കര്‍ പറഞ്ഞു.
ടി വി ലൈസന്‍സ് ഫീസ് സമ്പ്രദായം വളരെ കാലഹരണപ്പെട്ടതാണെന്ന് വരദ്കര്‍ പറഞ്ഞു. എന്നിരുന്നാലും അതിന്റെ ഭാവിയെക്കുറിച്ച് സര്‍ക്കാര്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല.എല്ലാ വരുമാനവും ആര് ടി ഇയിലേയ്ക്ക് നേരിട്ട് പോകുന്ന സംവിധാനമാണ് നിലവിലുള്ളത്.അതില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
എല്ലാ പൊതു പ്രക്ഷേപണ സ്ഥാപനങ്ങള്‍ക്കും ശരിയായ വിഹിതം ലഭ്യമാക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.ആര് ടി ഇയെ നവീകരിക്കുകയെന്നതാണ് ലക്ഷ്യം.എല്ലാ ആര് ടി ഇ ഒഴികെയുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും വിഹിതം ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പുതിയ ഡയറക്ടര്‍ ജനറല്‍ കെവിന് ബഖസ്റ്റ് നിര്‍ദ്ദേശിച്ച പ്രധാനമാറ്റങ്ങളെക്കുറിച്ച് അറിയാമെങ്കിലും എന്നാല്‍ അവ പരസ്യമാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും വരദ്കര്‍ പറഞ്ഞു.നിലവിലെ വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ എല്ലാവരും സഹായിക്കണമെന്നും വരദ്കര്‍ പറഞ്ഞു.