നഴ്സിംഗ് മേഖലയിലെ കുറ്റാരോപിതരെ സഹായിക്കാന്‍ എന്‍ എം ബി ഐ പുതിയ സംവിധാനം ഒരുക്കുന്നു

author-image
athira p
New Update

ഡബ്ലിന്‍ : നഴ്സുമാര്‍ക്കും മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ക്കുമെതിരായ പരാതികള്‍ പരിശോധിച്ച് നടപടിയെടുക്കുന്ന അയര്‍ലണ്ടിലെ ഫിറ്റ്‌നസ് ടു പ്രാക്ടീസ് (എഫ് ടി പി) നടപടികള്‍ മനുഷ്യത്വപരവും കൂടുതല്‍ വിശ്വസനീയവുമാക്കുന്നതിന് എന്‍ എം ബി ഐ പുതിയ സംവിധാനമൊരുക്കുന്നു.രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കും സാക്ഷികള്‍ക്കും പരാതിക്കാര്‍ക്കുമായി ഇമോഷണല്‍ ഫോണ്‍ ലോഞ്ചിംഗ് സര്‍വീസാണ് ആരംഭിക്കുന്നത്.

Advertisment

publive-image

ഫിറ്റ്‌നസ് ടു പ്രാക്ടീസ് നടപടികള്‍ കൂടുതല്‍ മനുഷ്യത്വപരമാണെന്ന് ഉറപ്പാക്കാന്‍ ലക്ഷ്യമിടുന്ന കംപാഷന്‍ പ്രോജക്റ്റിന്റെ ഭാഗമായാണ് ഈ സര്‍വ്വീസ് അവതരിപ്പിക്കുന്നതെന്ന് എഫ് ടി പി ഡയറക്ടര്‍ അറിയിച്ചു.

നിലവില്‍ ഫിറ്റ്‌നസ് ടു പ്രാക്ടീസ് അന്വേഷണങ്ങളില്‍ പങ്കെടുക്കുന്നവരില്‍ ഭൂരിപക്ഷവും,അമിതമായ ഭയാശങ്കയോടെയും,പിരിമുറുക്കത്തോടെയുമാണ് അന്വേഷണ സമിതിയുടെ മുമ്പിലെത്തുന്നതെന്ന കണ്ടെത്തലുകള്‍ ഉണ്ടായിരുന്നു.ഇവര്‍ക്ക് വേണ്ടത്ര ഗൈഡന്‍സ് കൊടുക്കാന്‍ പോലും ആരുമില്ലായിരുന്ന അവസ്ഥയായിരുന്നു,ഫിറ്റ്‌നസ് ടു പ്രാക്ടീസ് സമിതിയുടെ മുമ്പിലെത്തുന്നവരില്‍ വലിയൊരു ഭാഗം പേരും ,ഓവര്‍സീസ് നഴ്സുമാര്‍ ആണെന്നത് മറ്റൊരു കാരണമാണ്. അവരുടെ ഭാഗം പറഞ്ഞവതരിപ്പിക്കാന്‍ പോലുമാവാതെ ആരോഗ്യപ്രവര്‍ത്തകര്‍ ക്ലേശിക്കുന്നുന്നത് സാധാരണമായിരുന്നു.അത്തരം അവസ്ഥയില്‍ അവര്‍ക്ക് പുതിയ സംവിധാനം തുണയാകുമെന്ന് എന്‍ എം ബി ഐ കരുതുന്നു.

2023 ജൂലൈ 13ന് ഉച്ചയ്ക്ക് 12മുതല്‍ 12.45നാണ് ഓണ്‍ ലൈനിലൂടെ സര്‍വ്വീസിന്റെ ആദ്യ ലോഞ്ചിംഗ് നടക്കുക.രണ്ട് അവതരണങ്ങളാണ് അന്നുണ്ടാവുക.

എന്‍ എം ബി ഐയിലെ എന്‍ക്വയറീസ് ലീഗല്‍ അഡ് വൈസര്‍ മേരി തെരേസ് പദ്ധതിയുടെ വിശദാംശങ്ങളെക്കുറിച്ച് സംസാരിക്കും. തുടര്‍ന്ന് സി ഐ സിയിലെ കോണ്‍ട്രാക്ട്സ് ആന്‍ഡ് അക്കൗണ്ട്സ് മാനേജര്‍ ഫോണ്‍ ബേസ്ഡ് സപ്പോര്‍ട്ട് പ്രൊവൈഡര്‍ ഹേസല്‍ ഗ്രാസി സര്‍വ്വീസുകളെക്കുറിച്ച് വിശദീകരിക്കും. താല്‍പ്പര്യമുള്ള എല്ലാവര്‍ക്കും ഈ പ്രോഗ്രാമില്‍ പങ്കെടുക്കാമെന്നും ഡയറക്ടര്‍ അറിയിച്ചു.