ഈസിജെറ്റ് ഈ വേനല്‍ക്കാലത്ത് യൂറോപ്പിലുടനീളം 1,700 വിമാനങ്ങള്‍ റദ്ദാക്കി

author-image
athira p
New Update

ബര്‍ലിന്‍: ബ്രിട്ടീഷ് ബജറ്റ് എയര്‍ലൈന്‍സായ ഈസിജെറ്റ് ഈ വേനല്‍ക്കാലത്ത് യൂറോപ്പിലുടനീളം 1,700 വിമാനങ്ങള്‍ റദ്ദാക്കിയത് യാത്രക്കാരെ ഏറെ വലയ്ക്കും. യൂറോപ്പിലെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ പ്രശ്നങ്ങള്‍ ആരോപിച്ചാണ് ഈസിജെറ്റ് തിങ്കളാഴ്ച 1,700 വിമാനങ്ങള്‍ റദ്ദാക്കിയതായി പ്രഖ്യാപിച്ചത്. പ്രശ്നം 18,0,000 യാത്രക്കാരെ ബാധിക്കുമെന്നാണ് കമ്പനി അറിയിച്ചത്. ഈസിജെറ്റ്, ഇതില്‍ ഭൂരിഭാഗവും ലണ്ടനിലെ ഗാറ്റ്വിക്ക് വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ ബുക്ക് ചെയ്തിരുന്നവരാണ്.

Advertisment

publive-image

ഉക്രെയ്നിലെ യുദ്ധം കാരണം കൂടുതല്‍ സ്ൈ്രടക്കുകള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഈ വേനല്‍ക്കാലത്ത് മുഴുവന്‍ മേഖലയും ബുദ്ധിമുട്ടുള്ള സാഹചര്യങ്ങള്‍ നേരിടുന്നുണ്ടന്ന് ഈസിജെറ്റ് പ്രസ്താവനയില്‍ പറഞ്ഞു.ഇത് ഉണ്ടാക്കിയേക്കാവുന്ന അസൗകര്യങ്ങളില്‍ കമ്പനി ക്ഷമാപണം നടത്തിയതും ശ്രദ്ധേയമായി.ജൂലൈ, ഓഗസ്ററ്, സെപ്റ്റംബര്‍ മാസങ്ങളിലെ സര്‍വീസുകളാണ് റദ്ദാക്കിയത്.

റദ്ദാക്കല്‍ 180,000 ഉപഭോക്താക്കളെ ബാധിക്കുമെന്ന് എയര്‍ലൈന്‍ തിങ്കളാഴ്ച പറഞ്ഞു, എന്നാല്‍ 95 ശതമാനം യാത്രക്കാരും ഇതിനകം മറ്റൊരു വിമാനത്തില്‍ റീബുക്ക് ചെയ്തുകഴിഞ്ഞതായും ബാക്കിയുള്ള യാത്രക്കാര്‍ക്ക് റീഫണ്ട് വാഗ്ദാനം ചെയ്തതായും കമ്പനി അറിയിച്ചു.
2023~ലെ വേനല്‍ക്കാലത്ത് എയര്‍ ട്രാഫിക് നിയന്ത്രണം ഒരു പ്രശ്നമാകുമെന്ന് യൂറോപ്യന്‍ വ്യോമാതിര്‍ത്തി നിയന്ത്രിക്കുന്ന യൂറോ കണ്‍ട്രോള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Advertisment