ചിക്കാഗോ : ബെൽവുഡിലുള്ള മാർ തോമാ സ്ലീഹാ ദേവലായത്തിൽ ഇടവക വിശുദ്ധനായ വി.തോമാസ്ലീഹായുടെ തിരുന്നാളിനോടാനുബന്ധിച്ച് ജൂലൈ 8ന് ശനിയാഴ്ച വൈകുന്നേരം അസി. വികാരി ഫ: ജോബി ജോസഫിന്റെ മുഖ്യ കാർമികത്വത്തിൽ ഇംഗ്ലീഷ് റാസ കുർബാന ഭക്തിപൂർവം ആഘോഷിച്ചു. യുവവൈദികരായ മെൽവിൻ പോൾ , ഫ: രാജീവ് വലിയ വീട്ടിൽ , ഫാ: ജോയൽ പയസ് , ഫാ : ജോർജ് പാറയിൽ എന്നിവർ സഹകാർമികളായിരുന്നു. അതിരുപതാ അദ്ധ്യക്ഷൻ മാർ ജോയി ആലപ്പാട്ട് , മാർ ജേക്കബ്ബ് അങ്ങാടിയത്ത് എന്നിവരെ കൂടാതെ ഫാ: പോൾ ചാലിശേരി, ഫ: തോമസ് കടുകപ്പിള്ളി , ഫാ : പോൾ ചുരതൊട്ടിയിൽ ഫാ:മൈക്കിൾ കെല്ലി എന്നിവരുടെ സാന്നിധ്യം പ്രത്യേകം ശ്രദ്ധേയമായി.
/sathyam/media/post_attachments/TGjqbdPUdYsDmvqnfRGq.jpg)
ഫ: മെൽവിൻ തന്റെ വചന പ്രഘോഷണത്തിൽ വിശുദ്ധ തോമശ്ലീഹായുടെ ഭാരത പ്രവേശനവും അതിലൂടെ ലഭിച്ച വിശ്വാസതീഷ്ണതയെ ക്കുറിച്ചും വിവരിച്ചു. ഈ വിശുദ്ധ കുദാശയിൽ പങ്കെടുക്കാൻ അനേകം വിശ്വാസികളാണ് എത്തിചേർന്നത്.
വി.കുർബാനയ്ക്ക് ശേഷം ദേവലായ അങ്കണത്തിൽ പ്രത്യേകം തയ്യാറാക്കിയ 300 ൽ അധികം ആളുകൾക്ക് അണിനിരക്കാവുന്ന ബ്രഹുത്തായ സ്റ്റേജിൽ അരങ്ങേറിയ മലബാർ നൈറ്റ് കലാവിരുന്ന് ആസ്വാദിയ്ക്കാൻ എത്തിച്ചേർന്നത് ആയിരങ്ങളാണ്. 101 പേരുടെ ചെണ്ട മേളം,പുരാതന സ്ത്രീ വേഷമായ ചട്ടയും മുണ്ടുമുടുത്ത വനിതകൾ, കേരള കലകളുടെ സമന്വയ അവതരണം, മാർഗംകളി, 400-ൽ പരം കുട്ടികൾ അവതരിപ്പിച്ച ഉത്തര-ദക്ഷിണ ഭാരതത്തിലെ വ്യത്യസ്ത നൃത്തരൂപങ്ങൾ, കുടുംബബന്ധങ്ങളെ അടിസ്ഥാനമാക്കി ചിട്ടപ്പെടുത്തിയ അവതരണങ്ങൾ, സെൻറ് തോമസ് മ്യൂസിക്കൽ, ഇടവകയിലെ കുട്ടികളുടെ Live orchestra, പുരുഷന്മാരുടെ ലുങ്കി ഡാൻസ്, മിമിക്രി, എന്നിവയുൾപ്പെടെ പതിനാറിലധികം വ്യത്യസ്തങ്ങളായ കലാ പരിപാടികൾ നടത്തപ്പെട്ടു. ബെൽവുഡ് സീറോമലബാറിന്റെ ചരിത്രത്തിൽ സുവർണ ലിപികളിൽ എഴുതി ചേർത്ത ഈ സുദിനത്തിനായി അക്ഷീണം പ്രയത്നിച്ച കലകാരന്മാരെയും കലാകാരികളെയും തിരുനാളിന്റെ വിജയകരമായ നടത്തിപ്പിനു വേണ്ടി അക്ഷീണ പ്രവർത്തിച്ച വോളണ്ടിയേഴ്സിനേയും കൾച്ചറൽ കമ്മിറ്റി ഭാരവാഹികളെയും വികാരി ഫാ: തോമസ് കടുകപ്പള്ളി പ്രത്യേകം അഭിനന്ദിക്കുകയും നന്ദി പറയുകയും ചെയ്തു.