കൊച്ചി: ഉയർന്ന അളവിലുള്ള പ്രിന്റിംഗിനായി നിർമ്മിച്ച ഓട്ടോ-ഡ്യൂപ്ലെക്സ് പ്രിന്റിംഗ് സംവിധാനമുള്ള ലേസർ എം300 ശ്രേണി എച്ച്പി പുറത്തിറക്കി. മിതമായ വിലയിൽ വേഗതയേറിയ ഓട്ടോ-ഡ്യൂപ്ലെക്സ് പ്രിന്റിംഗ്, മികച്ച പ്രിന്റ് ഗുണനിലവാരം, ഊർജ്ജ ഉപഭോഗത്തിലെ കാര്യക്ഷമത, 3000 പേജുകൾ വരെ നൽകുന്ന ടോണർ എന്നിവ ഉറപ്പ് നൽകുന്നുതാണ് അഞ്ച് മോഡലുകൾ ഉൾപ്പെടുന്ന ഈ പുതിയ ശ്രേണി. ചെറുകിട ഇടത്തരം വാണിജ്യസ്ഥാപനങ്ങൾ, പ്രിന്റ് ഷോപ്പുകൾ, വളർന്നുവരുന്ന ബിസിനസുകൾ എന്നിവയ്ക്കായി രൂപകൽപന ചെയ്ത ഇവ കുറഞ്ഞ പരിപാലനം നിരക്കും മിനിറ്റിൽ 30 പേജ് (30 പിപിഎം) വരെ പ്രിന്റ് ചെയ്യുവാനും കഴിയുന്നവയാണ്.
എച്ച്പി ഇസ്റ്റോറിൽ ലഭ്യമായ ശ്രേണിയിലെ ഈ അഞ്ച് മോഡലുകളിലെ എച്ച്പി ലേസർ എം.എഫ്.പി 323 എസ്.ഡി.എൻ.ഡബ്ലിയു 35,250 രൂപയ്ക്കും ലേസർ എം.എഫ്.പി 323 ഡി.എൻ.ഡബ്ലിയു 31,500 രൂപയ്ക്കും ലേസർ എം.എഫ്.പി 323 ഡി 29,250 രൂപയ്ക്കും ലേസർ 303ഡിഡബ്ലിയു 22,500 രൂപയ്ക്കും ലേസർ 303ഡി 20,250 രൂപയ്ക്കും ലഭിയ്ക്കും.