കോട്ടയം നഗരസഭ ഹരിത കർമ്മ സേനങ്ങൾക്ക് സൗജന്യ മഴ കോട്ട് വിതരണം ചെയ്തു

ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജി. രഞ്ജിത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ചെയർപേഴ്സൺ  ബിൻസി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.

New Update
Untitled4canada

കോട്ടയം: ഇന്നലെ കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ ജില്ലാ റസിഡന്റ്സ് അസോസിയേഷനും കോട്ടയം നഗരസഭയും സംയുക്തമായി 52 വാർഡിലെയും ഹരിത കർമ്മ സേനാംഗങ്ങൾക്കുള്ള മഴക്കോട്ട്  സൗജന്യമായി വിതരണം ചെയ്തു.

Advertisment

ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജി. രഞ്ജിത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ചെയർപേഴ്സൺ  ബിൻസി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.


പ്രസിഡന്റ് ജോൺ.സി ആന്റണി, ജനറൽ സെക്രട്ടറി വി കൃഷ്ണമൂർത്തി, വൈസ് പ്രസിഡന്റുമാരായ ബിജോയ് മണർകാട്ട്, മോഹൻ കെ നായർ, ജോൺ മത്തായി, സംഘം ട്രഷറർ ഗീതാ പിള്ള എന്നിവർ പ്രസംഗിച്ചു. 


നഗരസഭ യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ എം പി സന്തോഷ് കുമാർ  മുഖ്യപ്രഭാഷണം നടത്തി. വാർഡ് കൗൺസിലർ ജയമോൾ ജോസഫ്, ക്ലീൻ സിറ്റി മാനേജർ അജി ജി എന്നിവർ ആശംസകൾ അർപ്പിച്ചു. 250- മഴക്കോട്ടുകളാണ് ഇന്നലെ വിതരണം ചെയ്തത്.

ഹരിത കർമ്മ സേന അംഗങ്ങളുടെ പ്രവർത്തനത്തിന് ആക്കം കൂട്ടുന്ന മേൽ തരം അവശ്യസാധനങ്ങൾ തുടർന്നും വിതരണം ചെയ്യുന്നതാണന്നും സംഘടനാ പ്രസിഡന്റ് ജോൺസിആന്റണി സ്വാഗത പ്രസംഗത്തിൽ പറഞ്ഞു. ഹരിത കർമ്മ സേന നോഡൽ  ഓഫീസർ പ്രകാശ് ജി യോഗത്തിന് കൃതജ്ഞതയും  അറിയിച്ചു.

Advertisment