റിയാദ്: ഒ ഐ സി സി റിയാദ് - കണ്ണൂർ സംഘടിപ്പിക്കുന്ന "മാർക്ക് & സേവ് രുചിമേള 2025" റിയാദിൽ സെപ്റ്റംബർ 26 വെള്ളിയാഴ്ച കൊടിയേറും. മാർക്ക് & സേവ് ഹൈപ്പർ മാർക്കറ്റ് മാളിൽ അരങ്ങേറുന്ന മെഗാ രുചിമേളയിൽ കേരളത്തിന്റെ വിവിധ ജില്ലകളിലെ പരമ്പരാഗത ഭക്ഷണങ്ങളും തനതായ രുചികളും പരിചയപ്പെടുത്തുന്ന സ്റ്റാളുകൾ സൗദി തലസ്ഥാന നഗരത്തെ സമൃദ്ധമായ് വിരുന്നൂട്ടും.
റിയാദിലെ മലയാളീ വീട്ടമ്മമാരാണ് രുചിമേളയിൽ സ്റ്റാളുകൾ നടത്തുക. വിവിധ സ്റ്റാളുകളിൽ പാചക വിദഗ്ദ്ധരായ വീട്ടമ്മമാരുടെ വ്യത്യസ്ത രുചിയിലുള്ള ഭക്ഷണങ്ങളുടെ പ്രദർശനവും വില്പനയും ഉണ്ടായിരിക്കും. ഹരം വിതറുന്ന ബോഞ്ചി സർബത്ത്, ഉപ്പിലിട്ട വിഭവങ്ങൾ എന്നിവ ഉൾപ്പെടെ കേരളത്തനിമ രുചിമേളയിൽ നിറഞ്ഞു തുളുമ്പും.
സമാന്തരമായി ആകർഷകമായ സമ്മാനങ്ങൾ ഉൾപ്പെടുത്തിയുള്ള പാചക മത്സരവും നടക്കും. ഒപ്പം, ഓപ്പൺ സ്റ്റേജിൽ റിയാദിലെ കലാപ്രതിഭകൾ അവതരിപ്പിക്കുന്ന കലാ പരിപാടികളും പരിപാടിക്ക് മാറ്റ് കൂട്ടും.
പരിപാടിയുടെ ലോഗോ പ്രകാശനവും പ്രചാരണാരംഭവും മാർക്ക് & സേവ് ഹൈപ്പർ മാർക്കറ്റിൽ വെച്ച് ഓ ഐ സി സി റിയാദ് - കണ്ണൂർ ജില്ലാ കമ്മിറ്റി പ്രസിഡന്റ് സന്തോഷ് ബാബു നിർവഹിച്ചു. സൗദി മാനേജർ അനീസ് കക്കാട്ട് ലോഗോ ഏറ്റുവാങ്ങി.
മാർക്ക് & സേവിനെ പ്രതിനിധീകരിച്ച് സ്റ്റോർ ജനറൽ മാനേജർ അഷ്‌റഫ് തലപ്പാടി, മാർക്കറ്റിംഗ്
കോർഡിനേറ്റർ ദുൽഫിക്കർ എന്നിവർ പങ്കെടുത്തു. സെൻട്രൽ കമ്മിറ്റി
ഭാരവാഹികളായ അബ്ദുല്ല വല്ലാഞ്ചിറ ഫൈസൽ ബഹ്സാൻ, യഹ്യ കൊടുങ്ങല്ലൂർ, അഷ്‌കർ
കണ്ണൂർ എന്നിവർ ആശംസകൾ നേർന്നു.
സെൻട്രൽ കമ്മിറ്റി വർക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാട് കുന്ന്, നാഷണൽ കമ്മിറ്റി അംഗം സക്കീർ ദാനത്ത് എന്നിവരും ഓ.ഐ.സി.സി റിയാദ് - കണ്ണൂർ എക്സിക്യൂട്ടീവ്
അംഗങ്ങളും സെൻട്രൽ കമ്മിറ്റി ഭാരവാഹികളും പങ്കെടുത്തു.
കണ്ണൂർ ജില്ലാ കമ്മിറ്റി പ്രസിഡന്റ് സന്തോഷ് ബാബു അധ്യക്ഷത വഹിച്ചു. പരിപാടിയുടെ ഘടനയെ കുറച്ച്പ്രോഗ്രാം കൺവീനർ അബ്ദുൽ ഖാദർ മോച്ചേരി വിശദീകരിച്ചു. സെൻട്രൽ കമ്മിറ്റി അംഗം രഘുനാഥ് പറശ്ശിനിക്കടവ് സ്വാഗതവും സെക്രട്ടറി
ഹരീന്ദ്രൻ കയറ്റുവള്ളി നന്ദിയും പറഞ്ഞു.
സുജിത് തോട്ടട, ഹാഷിം പാപ്പിനിശ്ശേരി, അബ്ദുള്ള കൊറളായി, ഷഫീഖ് നാറാത്ത്,
അബ്ദുൾ ജലീൽ ചെറുപുഴ, റെജു മധുക്കോത്ത്, ഹാഷിം കണ്ണാടിപറമ്പ്, അബ്ദുൾ
മുനീർ ഇരിക്കൂർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. രുചിമേളയിൽ സ്റ്റാളുകളുടെ ബുക്കിങ്ങിനും മറ്റു സേവനങ്ങൾക്കും 0530623830 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.
മാർക്ക് & സേവ് മാർക്കറ്റിംഗ് ഓപ്പറേഷൻ മാർക്ക് & സേവിനെ
പ്രതിനിധീകരിച്ച് സ്റ്റോർ ജനറൽ മാനേജർ അഷ്‌റഫ് തലപ്പാടി, മാർക്കറ്റിംഗ്
കോർഡിനേറ്റർ ദുൽഫിക്കർ എന്നിവർ പങ്കെടുത്തു. സെൻട്രൽ കമ്മിറ്റി
ഭാരവാഹികളായ അബ്ദുല്ല വല്ലാഞ്ചിറ ഫൈസൽ ബഹ്സാൻ, യഹ്യ കൊടുങ്ങല്ലൂർ, അഷ്‌കർ
കണ്ണൂർ എന്നിവർ ആശംസകൾ നേർന്നു.