New Update
കുവൈറ്റ് സിറ്റി: രാജ്യത്തെ അനധികൃത താമസക്കാരായ 949 ഇന്ത്യക്കാര്‍ കുവൈറ്റ് വിട്ടു. ആറു വിമാനങ്ങളിലായാണ് ഇവര്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് പോയത്.
Advertisment
ഇതോടെ കുവൈറ്റിലെ പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാലു ദിവസം കൊണ്ട് സ്വദേശത്തേക്ക് പോയ പ്രവാസികളുടെ എണ്ണം രണ്ടായിരത്തോളമായി.
ഷെല്‍ട്ടറുകളില്‍ കഴിയുന്ന അനധികൃത താമസക്കാരായ പ്രവാസികളുമായി അതിരാവിലെ തന്നെ ബസുകള്‍ വിമാനത്താവളത്തിലെത്തി തുടങ്ങിയിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു.
ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം വിമാനത്താവളവും വിമാനങ്ങളും കൊവിഡ് മാനദണ്ഡം പാലിച്ച് അണുവിമുക്തമാക്കിയിരുന്നു.