ഫിലിം ഡസ്ക്
Updated On
New Update
Advertisment
96 ലൂടെ തൃഷ അനശ്വരമാക്കിയ ജാനുവായി എത്തുകയാണ് ഭാവന. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ് 99 ന്റെ അണിയറ പ്രവർത്തകർ. കഴിഞ്ഞ വർഷം തെന്നിന്ത്യ മുഴുവൻ നെഞ്ചേറ്റിയ ചിത്രമായിരുന്നു വിജയ് സേതുപതിയും തൃഷയും ഒന്നിച്ചഭിനയിച്ച ’96’.
https://twitter.com/Official_Ganesh
മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രം കന്നഡയിലേക്ക് റീമേക്ക് ചെയ്യുമ്പോൾ ’96’ ’99’ ആകും. ചിത്രത്തിൽ ജാനുവായി ഭാവന എത്തുമ്പോൾ വിജയ് സേതുപതി അവിസ്മരണീയമാക്കിയ വേഷം കൈകാര്യം ചെയ്യുന്നത് കന്നഡയിലെ ഗോൾഡൻ സ്റ്റാർ എന്ന് വിശേഷിക്കപ്പെടുന്ന ഗണേഷാണ്. പ്രീതം ഗുബ്ബിയാണ് ചിത്രം കന്നഡയിൽ സംവിധാനം ചെയ്യുന്നത്.