/sathyam/media/media_files/2025/11/06/1001385129-2025-11-06-11-11-39.jpg)
കോഴിക്കോട്: സ്വച്ഛ് സർവേക്ഷൺ 2025 സർവേ പ്രകാരം കേരളത്തിലെ അഞ്ച് നഗരങ്ങൾ ആദ്യ നൂറിൽ ഇടംപിടിച്ചു.
3 ലക്ഷം മുതൽ 10 ലക്ഷം വരെ ജനസംഖ്യയുള്ള നഗരങ്ങളുടെ വിഭാഗത്തിലാണ് കേരളത്തിൽ നിന്നുള്ള അഞ്ച് നഗരങ്ങൾ ആദ്യ 100 ൽ ഇടംപിടിച്ചത്.
കൊച്ചി,തൃശൂർ, കോഴിക്കോട്, തിരുവനന്തപുരം, കൊല്ലം നഗരങ്ങളാണ് ആദ്യ 100 ൽ ഇടം പിടിച്ച കേരളത്തിൽ നിന്നുള്ള നഗരങ്ങൾ.
കേരളത്തിന്റെ വാണിജ്യ തലസ്ഥാനമായ കൊച്ചിയാണ് പട്ടികയിൽ മുകളിലുള്ള കേരളത്തിൽ നിന്നുള്ള നഗരം. 50-ാം റാങ്കാണ് കൊച്ചിക്ക്. സാംസ്‌ക്കാരിക തലസ്ഥാനമായ തൃശൂരും പിന്നാലെയുണ്ട്.
58-ാം റാങ്കാണ് തൃശൂരിനുള്ളത്. കോഴിക്കോടാണ് പട്ടികയിൽ മൂന്നാമതുള്ള കേരളത്തിൽ നിന്നുള്ള നഗരം.
രുചിവൈവിധ്യം മാത്രമല്ല വൃത്തിയിലും പിന്നിലല്ലെന്ന് തെളിയിക്കുന്നതാണ് കോഴിക്കോടിന്റെ പ്രകടനം.
പട്ടികയിൽ 78-ാം സ്ഥാനത്താണ് കോഴിക്കോടുള്ളത്. തലസ്ഥാന നഗരമായ തിരുവനന്തപുരം 89-ാം സ്ഥാനത്തും 93-ാം റാങ്കുമായി കൊല്ലമാണ് പട്ടികയിലുള്ള കേരളത്തിലെ അഞ്ചാമത്തെ നഗരം..
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us