സഹോദരിയുടെ വീട്ടുമുറ്റത്ത് ചിതയൊരുക്കി 68കാരൻ മരിച്ച നിലയിൽ

New Update

publive-image

കൊല്ലം: സഹോദരിയുടെ വീട്ടുമുറ്റത്ത് ചിതയൊരുക്കി 68കാരൻ മരിച്ച നിലയിൽ കണ്ടെത്തി. കൊട്ടാരക്കര പുത്തൂരിലാണ് വീട്ട് മുറ്റത്ത്‌ ചിതയൊരുക്കി ഗൃഹനാഥൻ ജീവനൊടുക്കിയത്. മാറനാട് വൈദ്യർ മുക്ക് സ്വദേശി വിജയകുമാറാണ്(68) മരിച്ചത്. സാമ്പത്തിക ബാധ്യതയാണ് ജീവനൊടുക്കാൻ കാരണമെന്ന് സൂചിപ്പിക്കുന്ന കുറിപ്പ് പോലീസിന് ലഭിച്ചു

Advertisment

ഇദ്ദേഹത്തിന്‍റെ സഹോദരി ശാന്തയാണ് മൃതദേഹം കത്തുന്ന നിലയിൽ കണ്ടത്. തീയണക്കാനുള്ള ശ്രമം നാട്ടുകാർ ഇടപെട്ട് നടത്തിയെങ്കിലും വിഫലമായി. വിറക് അടുക്കി തീ കത്തിയ നിലയിലായിരുന്നു ആദ്യം കണ്ടത്. ഒടുവിലാണ് മൃതദേഹം കണ്ടതും.

ഒറ്റയ്ക്ക് താമസിക്കുന്ന സഹോദരിയെ കാണാൻ വിജയൻ എത്തുമായിരുന്നതായി നാട്ടുകാർ പറയുന്നു. സംഭവത്തിൽ പുത്തൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഫോറൻസിക് സംഘം ഉൾപ്പടെ സ്ഥലത്തെത്തി പരിശോധന നടത്തി.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000).

Advertisment