കാനഡ, സതേൺ ബാരിയിലുണ്ടായ ദുരന്ത ചുഴലിക്കാറ്റിൽ ഇരുപത്തഞ്ചോളം വീടുകൾ തകർന്ന് നിരവധി പേർക്ക് പരിക്ക്

New Update

publive-image

കാനഡ: കാനഡയിലെ സതേൺ ബാരിയിലുണ്ടായ ദുരന്ത ചുഴലിക്കാറ്റിൽ എട്ട് പേർക്ക് പരിക്കേൽക്കുകയും ഇരുപത്തഞ്ചോളം വീടുകൾക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തു. പരിക്കേറ്റ എട്ട് പേരിൽ നാല് പേരുടെ നില ഗുരുതരമാണ്.

Advertisment

വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് ഉണ്ടായ ചുഴലിക്കാറ്റിൽ ഇതുവരെ ആർക്കും മരണം സംഭവിച്ചിട്ടില്ലെന്ന് വ്യാഴാഴ്ച രാത്രിയിൽ കൂടിയ പത്രസമ്മേളനത്തിൽ മേയർ ബാരി ജെഫ് ലേമാൻ അറിയിച്ചു.

പൊട്ടിവീണ വൈദ്യുതി ലൈനുകൾ പെട്ടെന്ന് തന്നെ ശരിയാക്കിയതിനാൽ ആയിരക്കണക്കിന് ആളുകൾക്ക് വൈദ്യുതാഘാതം ഏൽക്കാതെ രക്ഷപ്പെട്ടെന്ന് ബാരി ജെഫ് ലേമാൻ പറഞ്ഞു. കാനഡയിലെ കാലാവസ്ഥാ നിരീക്ഷകൻ സ്റ്റീവൻ ഫ്ലിസ്ഫെഡർ ഇത് ഒരു ചുഴലിക്കാറ്റാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

ബാരിയിലെ കൊടുങ്കാറ്റിൽ ഉണ്ടായ നാശനഷ്ടങ്ങളെക്കുറിച്ച് പഠിക്കാൻ ഒരു ടീമിനെ അയക്കുമെന്നും കാലാവസ്ഥാ നിരീക്ഷകൻ സ്റ്റീവൻ ഫ്ലിസ്ഫെഡർ അറിയിച്ചു.

റിപ്പോർട്ട്- ജിജിൻ ഇല്ലഞ്ഞിക്കൽ

NEWS
Advertisment