അനുസ്മരണ പൊതുയോഗവും പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു

New Update

ദമാം: ഒഐസിസി യൂത്ത് വിങ്ങ് മലപ്പുറം ജില്ല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പാർട്ടിക്ക് വേണ്ടി ജീവൻ ത്യചിച്ച ശുഐബ്, കൃപേഷ്, ശരത് ലാൽ, നൗഷാദ്‌ എന്നിവരെ അനുസ്മരിക്കുകയും പൗരത്വ ബേദഗതി നിയമത്തിനെതിരെ സമാധാനപരമായി പ്രതിഷേധിച്ചവരെ കായികമായി നേരിട്ട സംഘപരിവാർ നരനായാട്ടിനെതിരെ പ്രതിഷേധിക്കുകയും ചെയ്തു.

Advertisment

publive-image

ദമാം ബദർ റാബി ഓഡിറ്റോറി യത്തിൽ നടന്ന പരിപാടിക്ക് ഒഐസിസി നാഷണൽ കമ്മറ്റി പ്രസി ഡൻറ് പി എം നജീബ് ഉൽഘാടനം ചെയ്തു. കോൺഗ്രസ് പാർട്ടി എന്നും അക്രമത്തിനെതിരും ഗാന്ധി യൻ മാർഗമാണ് ജീവിത വിജയം എന്ന് വിശ്വസിക്കുന്നവരാണ്. മാർകിസ്റ്റുകളുടേയും തീവ്ര വാദ പ്രസ്ഥാനങ്ങളുടേയും കണ്ണിലെ കരടായ ഇത്തരം യുവാക്കളെ നിർലോഭം പിഴുതെ റിയുക എന്നത് അവരുടെ ഫാസിസ്റ്റ് ചിന്തയുടെ ഭാഗമാണ് എന്ന് അദ്ദേഹം ഓർമിപ്പിച്ചു.

ഡൽഹിയിൽ സമാധാനപരമായി സമരം ചെയ്യുന്നവർക്ക് നേരെ തെരുവ് യുദ്ധം പ്രഖ്യാപിക്കാൻ കാരണക്കാരയവർക്ക് പരിരക്ഷ നൽകുന്ന അഭ്യന്തര വകുപ്പ് മതേതര ഇന്ത്യക്ക് ലജ്ജാകരമാണ്. രാത്രിക്ക് രാത്രി ജഡ്ജിമാരുടെ സ്ഥലം മാറ്റം നിയമ വ്യവസ്ഥയിലുള്ള വിശ്വാസം ജനങ്ങൾക്ക് നഷ്ട മാക്കി. ഇന്ത്യയിലെ ജനങ്ങളെ വിഭാഗീയതയിലേക്ക് നയിക്കുന്ന നിയമങ്ങൾ കോൺഗ്രസ് പാർട്ടി ഏതറ്റം വരെയും പോയി എതിർക്കുമെന്ന് മുഖ്യ പ്രഭാഷണം നിർവഹിച്ച ഒഐസിസി റീജണൽ കമ്മറ്റി പ്രസിഡൻറ് ബിജു കല്ലുമല ഓർമിപ്പിച്ചു.

ഒഐസിസി യൂത്ത് വിങ് മലപ്പുറം ജില്ലാ കമ്മറ്റി പ്രസിഡണ്ട് ഷാഹിദ് കൊടിയേങ്ങൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ റീജിണൽ കമ്മറ്റി ഭാരവാഹികളായ EK സലീം, ചന്ദ്രമോഹൻ,ഹനീഫ് റാവു ത്തർ, അബ്ബാസ് തറയിൽ എന്നിവരും വിവിധ ജില്ലാ പ്രസിഡൻറുമാരായ ഗഫൂർ വണ്ടൂർ, ഷാജി മോഹൻ, നിസാർ മാന്നാർ,ശ്യാം പ്രകാശ്,ലാൽ അമീൻ വനിത വേദി പ്രസിഡന്റ് രാധിക ശ്യാം പ്രകാശ് യൂത്ത് വിങ് നേതാക്കളായ ടിജോ പഴമഠം, മുകേഷ് പിള്ള എന്നിവർ ആശംസകൾ അർപ്പിച്ചു.

സെക്രട്ടറി അബ്ദുല്ല ബിർഷാദ് ഭരണഘടനാ ആ മുഖം വായിച്ചു. മാഹിൻ അബു, ജയേഷ്,മുനീബ്, റഷാദ്, അസറുദ്ധീൻ ഹാരിസ് പുലിക്കോട്ടിൽ എന്നിവർ നിയന്ത്രിച്ചു .ജനറൽ സെക്രട്ടറി അബൂബ ക്കർ സിദ്ധീഖ് സ്വാഗതവും ട്രഷറർ അബ്ദുല്ല തൊടിക നന്ദിയും പറഞ്ഞു.

Advertisment