Middle East & Gulf

ഒരു കപ്പ് കാപ്പിക്ക് ഏറ്റവും കൂടുതല്‍ പണം നല്‍കേണ്ട രാജ്യങ്ങളില്‍ കുവൈറ്റും; ദക്ഷിണ കൊറിയ ഒന്നാമത്‌

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Saturday, July 24, 2021

രു കപ്പ് കാപ്പിക്ക് ഏറ്റവും കൂടുതല്‍ പണം ചെലവാകുന്നത് ദക്ഷിണ കൊറിയയിലെന്ന് റിപ്പോര്‍ട്ട്. 7.77 ഡോളറാണ് ഇവിടെ കാപ്പിയുടെ ശരാശരി വിലയെന്ന് ‘സേവിങ്‌സ്‌പോട്ടി’ന്റെ പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.

കാപ്പിക്ക് ഏറ്റവും ചെലവേറിയ ആദ്യ പത്ത് രാജ്യങ്ങളില്‍ കുവൈറ്റുമുണ്ട്. ഇവിടെ ശരാശരി 5.71 ഡോളര്‍ ചെലവാകുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഖത്തര്‍, ലെബനന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, യുഎഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങളും ആദ്യ പത്തിലുണ്ട്.

×