നർമ്മ മുഹൂര്‍ത്തങ്ങളുമായി ‘ഉറിയടി’ ടീസര്‍

ഫിലിം ഡസ്ക്
Tuesday, September 17, 2019

ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധ ആകര്‍ഷിക്കുകയാണ് ‘ഉറിയടി’ എന്ന ചിത്രത്തിന്റെ ടീസര്‍. എ ജെ വര്‍ഗീസാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ‘അടി കപ്യാരേ കൂട്ടമണി’ എന്ന ചിത്രത്തിന് ശേഷം എ ജെ വര്‍ഗ്ഗീസ് സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് ‘ഉറിയടി’. നര്‍മ്മത്തിന് പ്രാധാന്യം നല്‍കിക്കൊണ്ടാണ് ചിത്രം ഒരുക്കുന്നതെന്നാണ് സൂചന. നിരവധി താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ശ്രീനിവാസന്‍, ബൈജു, ഇന്ദ്രന്‍സ്, അജു വര്‍ഗീസ്, സിദ്ദിഖ് തുടങ്ങിയവര്‍ ‘ഉറിയടി’ എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു.

×