സംഗീത ലോകത്തേക്ക് അമേരിക്കയില്‍ നിന്നൊരു കൊച്ചു ഗായിക

New Update

ആല്‍ബനി (ന്യൂയോര്‍ക്ക്): അമേരിക്കയില്‍ നിന്നൊരു കൊച്ചു ഗായിക തന്റെ ആദ്യ ഗാനം പുറത്തിറക്കി സംഗീത ലോകത്തേക്ക് കാലെടുത്തു വെക്കുന്നു. ന്യൂയോര്‍ക്കിന്റെ തലസ്ഥാനമായ ആല്‍ബനിയില്‍ മാതാപിതാക്കളായ മാത്യു ശാമുവേല്‍, സുമം ശാമു വേല്‍, ഒന്‍പതു വയസ്സുകാരന്‍ സഹോദരന്‍ ജെറോം ശാമുവേല്‍ എന്നിവരോടൊപ്പം താമസിക്കുന്ന പന്ത്രണ്ടു വയസ്സുകാരി മറിയ സൂസന്‍ ശാമുവേല്‍ ആണ് ആ കൊച്ചു കലാകാരി.

Advertisment

publive-image

മറിയയുടെ ആദ്യ ഗാനമായ "ബെത്‌ലഹേമിലെ ഒരു പുല്‍ക്കൂട്ടില്‍" എന്നു തുടങ്ങുന്ന ക്രിസ്മസ് ഗാനം ഏറെ സ്വരമാധുരിയോടെയാണ് മറിയ ആലപിച്ചിരിക്കുന്നത്. അമേരിക്കയില്‍ ജനിച്ച ഈ കൊച്ചുമിടുക്കിയുടെ മലയാള അക്ഷരസ്‌ഫുടതയാണ് ഏറെ ശ്രദ്ധേയം.

രേവതി ശ്രീധരന്‍റെ കീഴില്‍ കര്‍ണാടക സംഗീതത്തില്‍ പരിശീലനം നേടുന്ന മറിയ, സുജാത ശരത്ത് എന്ന നൃത്താദ്ധ്യാപികയുടെ കീഴില്‍ ഭരത നാട്യവും പരിശീലിക്കു ന്നുണ്ട്. ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ സജീവാംഗമായ മറിയ കണക്റ്റിക്കട്ട് സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് അംഗവുമാണ്.

2007-ല്‍ ആല്‍ബനിയിലാണ് മറിയ ജനിച്ചത്. ഐ.ടി പ്രൊഫഷണലുകളായ മാതാപി താക്കള്‍ 2001-ലാണ് അമേരിക്കയിലെത്തിയത്. 2005-ല്‍ ആല്‍ബനിയിലേക്ക് താമസം മാറ്റി. മറിയയുടെ പിതാവ് മാത്യു ശാമുവേല്‍ പത്തനം‌‌തിട്ട ജില്ലയിലെ അടൂരിനടു ത്തുള്ള കൊടുമണ്‍ സ്വദേശിയും അമ്മ സുമം ശാമുവേല്‍ പത്തനാപുരം സ്വദേശിനി യുമാണ്. ഇരുവരും വളര്‍ന്നത് മുംബൈയിലാണ്.

publive-image

ബിജോയ് ചങ്ങേത്ത് (കുവൈറ്റ്) രചനയും സം‌ഗീത സം‌വിധാനവും നിര്‍‌വ്വഹിച്ച ഈ ഗാനത്തിന്റെ പകര്‍പ്പവകാശം 'ഗോഡ് ലവ്‌സ് യു' ചാനലിനാണ്. മലയാളി റേഡിയോ യുഎസ്എയും ചങ്ങേത്ത് മ്യൂസിക്കും മീഡിയ പാര്‍ട്ട്ണേഴ്സാണ്. ഗാനം റെക്കോര്‍ഡു ചെയ്യുന്നതിന് ജോര്‍ജ്ജ് ഡേവിഡും രേവതി ശ്രീധരനുമാണ് മറിയയെ സഹായിച്ചത്.

പ്രശസ്തമായ "ഇസ്രായേലിന്‍ നാഥനായി .." എന്ന ഗാനമുള്‍പ്പടെ നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ പീറ്റര്‍ ചേരാനല്ലൂരിന്റെ ചേരാനല്ലൂര്‍ സ്റ്റുഡിയോയി ലാണ് ഗാനത്തിന്റെ മിക്സിംഗും മാസ്റ്ററിംഗും നടത്തിയത്.

വിവരങ്ങള്‍ക്ക്: മാത്യു ശാമുവേല്‍ 512 417 5458, mathew.samuel24@gmail.com

Advertisment