New Update
റിയാദ്: റിയാദ് പ്രവിശ്യയുടെ ഭാഗമായ ഹൂത ബനീതമീമില്‍ താമസ നിയമ ലംഘകരായ 16 പേരെ കടത്തുവാന്‍ ശ്രമിച്ച സ്വദേശി യുവാവിനെ സുരക്ഷാ വിഭാഗം പിടികൂടി. റിയാദ് സിറ്റിയില്‍ നിന്നും 160 കിലോമീറ്റര്‍ അകലെയുള്ള സിറ്റിയാണ് ഹൂത ബനീതമീം.
ഇന്ന് രാവിലെയാണ് സംഭവം. രാവിലെ സുരക്ഷാ പട്രോളില്‍ ഏര്‍പ്പെട്ടിരുന്ന സുരക്ഷാ വിഭാഗം ഹായനിയ്യ റോഡിലൂടെ സഞ്ചരിച്ചു കൊണ്ടിരിക്കുകയായിരുന്ന ടയോട്ട സ്‌കൂയ വാഹനം പരിശോധിക്കുന്നതിനിടെ അതിനകത്തു 16 താമസ തൊഴില്‍ നിയ ലംഘകരായ വിദേശികളെ കണ്ടെത്തുകയായിരുന്നു. മൂന്ന് എത്യോപ്യന്‍ സ്വദേശികളും 13 യമനി കളുമാണ് തൊഴില്‍ താമസ നിയമങ്ങള്‍ ലംഘിച്ചു പിടികൂടപ്പെട്ടവര്‍. ഇവരുടെ കൂട്ടത്തില്‍ രണ്ട് സ്ത്രീകളും രണ്ട് കുട്ടികളുമുണ്ട്.
പിടിക്കപ്പെട്ട സ്വദേശി യുവാവിനെയും 16 നിയമ ലംഘകരെയും തുടര്‍ നടപടികള്‍ക്കായി സുരക്ഷാ വിഭാഗം ഹൂത ബനീതമീലെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. ഹൂത ബനീതമീം ഗവര്‍ണ്ണര്‍ മുഹമ്മദ് ആമിര്‍ അജമിയുടെ നേത്രത്വത്തില്‍ ഈയിടെ നിരോധിത വസ്തുക്കള്‍ കൈവശം വെക്കുക, തൊഴില്‍ താമസ നിയമം ലംഘിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരെ കണ്ടെത്തി പിടികൂടി അവര്‍ക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കുന്നതിലും വന്‍ വിജയം നേടിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.
നിയമ ലംഘകര്‍ക്കും അവര്‍ക്ക് സഹായം ചെയ്യുന്നവര്‍ക്കും പാസ്‌പോര്‍ട്ട് വിഭാഗം തടവും പിഴയും അടക്കം കടുത്ത ശിക്ഷ ലഭിക്കുമെന്ന് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു.