Advertisment

അടുത്ത മാസം പ്രവാസം മതിയാക്കാനിരിക്കേ കൊല്ലം സ്വദേശി മക്കയിൽ മരണപ്പെട്ടു; കാരണം ഹൃദയാഘാതം

New Update

മക്ക: കൊല്ലം, കിളികൊല്ലൂർ, കല്ലുംതാഴം, അനുഗ്ര നഗർ സ്വദേശി, കാട്ടുംപുറത്ത് മുഹമ്മദ് അശ്റഫ് മക്കയിലെ ആറടി മണ്ണിന്റെ ജന്മിയാണ്. അത് അചഞ്ചലമായ വിധിയാണ്. അല്ലായെങ്കിൽ, രണ്ടാഴ്ചകൾക്കകം   മുഹമ്മദ് അഷ്‌റഫ്. ഏറെ വർഷങ്ങൾ നീണ്ട പ്രവാസം മതിയാക്കി മാർച്ച നാലിന് നാട്ടിലേയ്ക്ക് പോകാനിരുന്നതാണ് അദ്ദേഹം. അതിനിടെ തിങ്കളാഴ്ച കാലത്തതാ നിനച്ചിരിക്കാതെ ഹൃദയാഘാതം സംഭവിക്കുന്നു. അതിലൂടെ, പ്രവാസ നാട്ടിൽ തന്നെ മുഹമ്മദ് അഷ്റഫിന് അന്ത്യവിശ്രമത്തിനുള്ള ആറടി മണ്ണ് ഒരുങ്ങുകയും ചെയ്യുന്നു.

Advertisment

publive-image

ഹനീഫ - ജമീല ദമ്പതികളുടെ മകനാണ് മുഹമ്മദ് അഷ്‌റഫ്. മക്ക ബത്ഹ ഖുറൈശിൽ ഹൗസ് ഡ്രൈവറായി ജോലിചെയ്തുവരികയായിരുന്നു അമ്പത്തിയഞ്ച്കാരനായ മുഹമ്മദ് അഷ്‌റഫ്. തിങ്കളാഴ്ച്ച രാവിലെ ഹൃദയാഘാതത്തെത്തുടർന്ന് ആദ്യം മക്കയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദഗ്ദ്ധ ചികിത്സക്കായി കിങ് അബ്ദുല്ല മെഡിക്കൽ സിറ്റിയിലേക്ക് മാറ്റുകയും ആശുപത്രി എമർജൻസിയിലെത്തിച്ചപ്പോഴേക്കും മരിക്കുകയുമായിരുന്നു. അടുത്ത മാസം നാലിന് പ്രവാസം അവസാനിപ്പിച്ച് മടങ്ങാനായി കാത്തിരിക്കുന്നതിനിടെയാണ് മരണം.

ഭാര്യ: സഫിയത്ത്. മക്കൾ: സെതലി, ഷഹാർ. നടപടിക്രമങ്ങൾപൂർത്തിയാക്കി മക്കയിൽ ഖബറടക്കുമെന്ന് സാമൂഹിക പ്രവർത്തകൻ മുജീബ്പൂക്കോട്ടൂർ അറിയിച്ചു.

Advertisment