കൂവള്ളൂര്‍ ഫാമിലിയില്‍ നിന്നും പുതിയൊരു വൈദികന്‍ കൂടി പൗരോഹിത്യ പദവിയിലേക്ക്.

New Update

ന്യൂയോര്‍ക്ക്: നിരവധി വൈദികരേയും, കന്യാസ്ത്രീകളേയും, അദ്ധ്യാപകരേയും സാമൂ ഹ്യ പ്രവര്‍ത്തകരേയും കത്തോലിക്കാ സഭക്കും സമൂഹത്തിനും സംഭാവന നല്‍കി യിട്ടുള്ള കൂവള്ളൂര്‍ ഫാമിലിയില്‍ നിന്നും പുതിയൊരു വൈദികന്‍ കൂടി പൗരോഹിത്യ പദവിയിലേക്ക് പ്രവേശിക്കുന്നു.

Advertisment

publive-image

റവ ഫാ ജോസഫ് കൂവള്ളൂര്‍ (സീനിയര്‍), റവ ഫാ ജോസഫ് കൂവള്ളൂര്‍ (ജൂനിയര്‍) എന്നിവരുടെ പിന്‍ഗാമിയായി വൈദിക പദവിയിലേക്ക് പ്രവേശിക്കുന്ന സീക്കന്‍ ജോസഫ് കൂവള്ളൂര്‍ (റ്റിബിന്‍), നാലാം തലമുറയില്‍ നിന്നുള്ള അംഗമാണ്. 2020 ജനുവരി 4 ന് രാവിലെ 9.15 ന് സീക്കന്‍ ജോസഫ് കൂവള്ളൂര്‍, പാലാ രൂപതയില്‍പെട്ട കടപ്ലാമറ്റം സെന്റ് മേരീസ് ദേവാലയത്തില്‍ വെച്ച് പാലാരൂപത സഹായ മെത്രാന്‍, അഭിവന്ദ്യ മാര്‍ ജേക്കബ് മുരിക്കല്‍ പിതാവിന്റെ കൈവെപ്പോടെ പൗരോഹിത്യം സ്വീകരിക്കുന്നതും തുടര്‍ന്ന് പ്രഥമ ദിവ്യബലി അര്‍പ്പിക്കുന്നതുമാണ്.

publive-image

റ്റിന്റെ പിതാവ് റോബര്‍ കൂവള്ളൂര്‍, കെ റ്റി കൂവള്ളൂര്‍ എന്നിവരുടെ എട്ട് മക്കളില്‍ ഇളയ മകനാണ്. മാതാവ് ജയമോള്‍ ആലക്കല്‍ കുടുംബാംഗമാണ്. ന്യൂയോര്‍ക്കിലെ സാമൂഹ്യ സാംസ്‌ക്കാരിക രംഗത്തെ നിറ സാന്നിധ്യവും, ജസ്റ്റിസ് പോര്‍ ഓള്‍ സംഘട നയുടെ സ്ഥാപക ചെയര്‍മാനുമായ തോമസ് കൂവള്ളൂറിന്റെ സഹോദരപുത്രന്‍ കൂടിയാണ് ഡിക്കന്‍ റ്റിബിന്‍- കൂവള്ളൂര്‍ കുടുംബാംഗത്തിന്റെ ആദ്ധ്യാത്മീക നവീകരണത്തിന് പ്രേരകമായി തീര്‍ന്നത് സിസ്റ്റര്‍ ചാള്‍സ് കൂവള്ളൂര്‍, സിസ്റ്റര്‍ കമീല സി എം സി എന്നിവരായിരുന്നു

Advertisment