New Update
തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയും സംവിധായകന്‍ വിഘ്നേഷ് ശിവനും നീണ്ട നാളത്തെ പ്രണയത്തിനൊടുവില്‍ മഹാബലിപുരത്ത് വച്ച് ഇന്ന് വിവാഹിതരായിരിക്കുകയാണ്.
സൂപ്പര്‍ താരങ്ങള്‍ പങ്കെടുത്ത വിവാഹ ചടങ്ങുകളുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുകയാണ്. എന്നാല്‍ ഈ വിവാഹം അറിഞ്ഞില്ലേയെന്നും ഇടയ ലേഖനം ഇറക്കാത്തത് എന്തുകൊണ്ടാണെന്നും പരിഹസിച്ചു രംഗത്ത് എത്തിയിരിക്കുകയാണ് ഒരു യുവാവ്.
മതം മാറ്റി അമ്ബലങ്ങളില്‍ കൊണ്ടുനടക്കുന്ന ഈ ജിഹാദ് പരിപാടിയില്‍ അച്ചനോ, സഭയ്ക്കോ, കാസയ്ക്കോ, സാക്ഷാല്‍ പി.സിയ്‌ക്കോ പ്രതിഷേധം വല്ലതുമുണ്ടോ? എന്നാണു കുറിപ്പില്‍ ചോദിക്കുന്നത്.
പോസ്റ്റ് പൂര്‍ണ്ണ രൂപം
അച്ചോ,
ഞാന്‍ മലപ്പുറം മാപ്പളയാണ്.
ഇപ്പോള്‍ ചോദിക്കാന്‍ പാടുണ്ടോ എന്നും എനിക്കറിയാന്‍മേല. നമ്മുടെ തിരുവല്ലാക്കാരി അച്ചായത്തിക്കൊച്ചു ഡയാന മറിയം കുര്യനെ ( നയന്‍താര എന്നാണ് പുതിയ പേരെന്ന് കേള്‍ക്കുന്നു )
പ്രായത്തില്‍ കുറഞ്ഞ ഒരു തമിഴ് അണ്ണാച്ചിപ്പയ്യന്‍ വിഘ്‌നേഷ് ശിവന്‍ അടിച്ചോണ്ട്പോയി, ഹൈന്ദവ ആചാരങ്ങള്‍പ്രകാരം കല്യാണം കഴിച്ചത് ഏതുതരം 'ജിഹാദില്‍' പെടും?!
അല്ലച്ചോ,
മതം മാറ്റി അമ്ബലങ്ങളില്‍ കൊണ്ടുനടക്കുന്ന ഈ ജിഹാദ് പരിപാടിയില്‍ അച്ചനോ, സഭയ്ക്കോ, കാസയ്ക്കോ, സാക്ഷാല്‍ പീസിക്കോ പ്രതിഷേധം വല്ലതുമുണ്ടോ?!
അതോ തിരുവമ്ബാടിയിലെ DYFI ചെക്കന്മാര്‍ വല്ലവരും പ്രേമിച്ചു കല്യാണം കഴിച്ചാല്‍ മാത്രമേ ഇടഞ്ഞ ലേഖനം, ഛെ… ഇടയലേഖനം ഇറക്കത്തൊള്ളോ…?!