ശ്രദ്ധേയമായി ആടൈ ട്രെയ്‌ലർ

ഫിലിം ഡസ്ക്
Saturday, July 6, 2019

അമല പോൾ നായികയായെത്തുന്ന തമിഴ് ചിത്രം ആടൈയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. ചിത്രത്തിന്‍റെ പോസ്റ്ററുകൾ ഇതിനോടകം തന്നെ ശ്രദ്ധേയമായിക്കഴിഞ്ഞു. ചിത്രത്തിന്‍റെ ടീസറിനും വൻസ്വീകാര്യതയാണ് ലഭിച്ചത്. കുറച്ചു ദിവസങ്ങൾക്ക് മുൻപ് അമല ചിത്രത്തിന്‍റെ പുതിയ പോസ്റ്റർ പങ്കുവച്ചിരുന്നു. ഞാൻ പോരാടും, അതിജീവിക്കും.

തടസങ്ങൾ വരട്ടെ, അത് വലുതോ ചെറുതോ ആകട്ടെ. ഞാൻ തിളങ്ങും, ഉയർന്നു നിൽക്കും. അവയെ തകർത്ത് ഇല്ലാതാക്കും. എന്‍റെ കരുത്തിൽ ഞാൻ വിശ്വസിക്കുന്നു. അതെനിക്ക് സന്തോഷവും സ്വാതന്ത്ര്യവും നൽകുന്നു. നിങ്ങൾക്ക് ഇച്ഛാശക്തിയുണ്ടെങ്കിൽ ആർക്കും നിങ്ങളെ തോൽപ്പിക്കാനാകില്ല. ഇത് ഞാനാണ്, എന്‍റെ കഥയാണ്… ആടൈ… എന്നാണ് പോസ്റ്റർ പങ്കുവച്ച് അമല ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

കാമിനി എന്നാണ് അമല അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. ചിത്രത്തിന് എ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ജൂലൈ 19 ന് ചിത്രം തിയെറ്ററുകളിലെത്തും. രത്‍നകുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

×