New Update
അമ്മ ഐശ്വര്യയുടെ കൈപിടിച്ച് എപ്പോഴും പൊതുചടങ്ങുകളില്‍ പ്രത്യക്ഷപ്പെടുന്ന കുഞ്ഞ് ആരാധ്യ സിനിമാ ലോകത്തിനും ആരാധകര്‍ക്കും പ്രിയങ്കരിയാണ്.
Advertisment
കൂട്ടുകാര്‍ക്കൊപ്പം ചടുലമായ ചുവടുകളുമായി അരങ്ങ് കീഴടക്കുന്ന ആരാധ്യയുടെ ഡാന്‍സാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.
ഗലി ബോയ് എന്ന ചിത്രത്തിലെ 'മേരെ ഗലി മേം' എന്ന ഗാനത്തിനൊപ്പമാണ് ആരാധ്യ നൃത്തം ചെയ്യുന്നത്. ഫാസ്റ്റ് നമ്പര്‍ സോങിനൊപ്പം അതിമനോഹരമായി ഡാന്‍സ് ചെയ്ത് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് ആരാധ്യ.
പിങ്ക് നിറമുള്ള ഫ്രോക്കിലെത്തുന്ന ആരാധ്യയുടെ ക്യൂട്ട് ഡാന്‍സ് മാതാപിതാക്കളെ പോലും കടത്തിവെട്ടുമെന്നാണ് സോഷ്യല്‍ മീഡിയയിലെ കമന്‍റുകള്‍.