/sathyam/media/post_attachments/dzmOIO0PaCPnT4s4rfOm.jpg)
ആരോൺ ഫിഞ്ച് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ഓസ്‌ട്രേലിയയെ അവരുടെ ആദ്യ ഐസിസി പുരുഷ ടി20 ലോകകപ്പ് കിരീടത്തിലേക്ക് നയിച്ചതിന് ശേഷമാണ് താരം പിൻവാങ്ങുന്നത്. മുൻ ഏകദിന നായകനായ ഫിഞ്ച് കഴിഞ്ഞ സെപ്റ്റംബറിൽ ഏകദിനത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.
കരുത്തനായ ഓപ്പണിംഗ് ബാറ്ററായ ഫിഞ്ച് കൂറ്റനടിക്ക് പേരുകേട്ട താരമായിരുന്നു. പവർ പ്ലേയിൽ തന്നെ എതിർ ടീമിനെ വലയ്ക്കുന്ന ബാറ്റിങ് ശൈലിക്ക് ഉടമ കൂടിയായിരുന്നു ഫിഞ്ച്. 36കാരനായ അദ്ദേഹം ഓസ്‌ട്രേലിയയിലെ എക്കാലത്തെയും മികച്ചപരിമിത ഓവർ കളിക്കാരിൽ ഒരാളായാണ് കരുതപ്പെടുന്നത്.
2021ൽ യുഎഇയിൽ വച്ച് നടന്ന ടി20 ലോകകപ്പിൽ ഓസീസിനെ കിരീടത്തിലേക്ക് നയിച്ച് ചരിത്രം സൃഷ്‌ടിച്ച താരം കൂടിയായിരുന്നു ഫിഞ്ച്. ടി20യിൽ ഓസ്‌ട്രേലിയയുടെ ആദ്യ ലോക കിരീടം കൂടിയായിരുന്നു ഇത്. 2015ൽ ഓസ്‌ട്രേലിയ ഏകദിന ലോകകപ്പ് നേടിയപ്പോഴും ഫിഞ്ച് ടീമിന്റെ ഭാഗമായിരുന്നു.
തന്റെ ഏകദിന വിരമിക്കലിന് മുമ്പ് റൺ വേട്ടയിൽ കാര്യമായ ഇടിവുണ്ടായെങ്കിലും, ഫിഞ്ച് ഈ വർഷത്തെ ബിഗ് ബാഷ് ലീഗ് സീസണിൽ 38.9 ശരാശരിയോടെ 428 റൺസ് അടിച്ചെടുത്ത് മെൽബൺ റെനഗേഡ്‌സിനെ അവരുടെ ആദ്യ ടി20 ഫൈനലേക്ക് നയിക്കാൻ സഹായിച്ചിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us