സൗദിയിലെ അബഹയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ച് മലയാളി യുവാവ് മരണപെട്ടു.

New Update

അബഹ: സൗദിയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ച് മലയാളി യുവാവ് മരിച്ചു. മലപ്പുറം പെരിന്തൽമണ്ണ അരക്കുപറമ്പ് പുത്തൂർ ഓങ്ങോട്ടിൽ വലിയ പീടികക്കൽ മുഹമ്മദ് കുട്ടിയുടെ മകൻ അബ്ദുൽ റഹീം (35 ) ആണ് അബഹയിൽ സൗദി പൗരൻ ഓടിച്ചിരുന്ന വാഹനമിടിച്ച് മരിച്ചത്.

Advertisment

publive-image

അബഹ അൽബാഹ റോഡിൽ 200 കിലോമീറ്റർ അകലെയുള്ള സബ്ത്തൽ അലയ എന്ന സ്ഥലത്തു വെച്ച് ഇന്നലെ രാത്രി റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഇടിയുടെ ആഘാതതയിൽ ദൂരേക്ക് തെറിച്ച് വീണ അബ്ദുൽ റഹീം സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു.

ജിദ്ദയിയിൽ ഹൗസ് ഡ്രൈവർ ആയി ജോലി ചെയ്യുകയായിരുന്ന അബ്ദുൽ റഹീം പതിനഞ്ചു വർഷമായി സൗദിയിൽ ഉണ്ട്. സ്‌കൂൾ അവധി ആയതിനാൽ മൂന്ന് ദിവസം മുൻപ് സ്‌പോൺസറുടെ ജന്മനാടായ സബ്ത്തൽ അലയയിൽ വന്നതായിരുന്നു. സ്‌പോൺസറുടെ വീട്ടിലേക്ക് മരുന്ന് വാങ്ങാൻവേണ്ടി അലയ ടൗണിൽ വാഹനം നിർത്തി മെഡിക്കൽ ഷോപ്പിലേക്ക് പോകാൻ റോഡ് മുറിച്ചു കടക്കുമ്പോഴായിരുന്നു അപകടം സംഭവിച്ചത്.

ഭാര്യ: ഷബ്‌ന ഷെറിൻ, മക്കൾ: ദിയ ഫർഷ (5), റൂഹ (2), മാതാവ്: ആയിഷ, സഹോദരിമാർ: റജൂബ, റൈഹാനത്ത്, റജീന, സഹോദരീ ഭർത്താക്കന്മാർ: മുസ്തഫ, അയ്യൂബ്, റഫീഖ്. സബ്ത്തൽ അലയ ഗവണ്മെന്റ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി അലയയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. നിയമ സഹായങ്ങൾ ചെയ്യാൻ ഇന്ത്യൻ സോഷ്യൽ ഫോറം അലയ പ്രസിഡണ്ട് നാസ്സർ നാട്ടുകൽ രംഗത്തുണ്ട്.

Advertisment