ഫ്രഷ് ഫുഡ് ഉല്‍പ്പന്നങ്ങളുമായി ഖത്തറിലെ പ്രമുഖ ഫ്രഷ് ഫുഡ് സപ്ലേ കമ്പനിയായ എബിസി ഫ്രഷ് സല്‍വ റോഡില്‍ പ്രവര്‍ത്തനമാരംഭിച്ചു

New Update

publive-image

ദോഹ: ഖത്തറിലെ പ്രമുഖ ഫ്രഷ് ഫുഡ് സപ്ലേ കമ്പനിയായ എബിസി ഗ്രൂപ്പിന്റെ പുതിയ സംരംഭം എബിസി ഫ്രഷ് സല്‍വ റോഡില്‍ ഓള്‍ഡ് ഹോള്‍സെയില്‍ മാര്‍ക്കറ്റ് സര്‍വീസ് റോഡില്‍ തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു. ഗ്രൂപ്പ് ചെയര്‍മാന്‍ അബ്ദുല്‍ റഹ്‌മാന്‍ അബ്ദുല്ല അന്‍സാരി ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍മാരായ കുഞ്ഞബ്ദുല്ല കെ.പി, അബ്ദുല്‍ കരീം, ബഷീര്‍ പരവന്റവിട എന്നിവര്‍ സംബന്ധിച്ചു.

Advertisment

ഫ്രഷ് ഫ്രൂട്ട്സ്, വെജിറ്റബിള്‍സ്, ഫിഷ്, മീറ്റ്, ചീസ്, നട്സ്, ബേക്കറി ഐറ്റംസ്, കോഫി തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ മിതമായ വിലക്ക് ഹോള്‍സൈയിലായും റീട്ടെയിലായും ലഭിക്കുന്ന സ്ഥാപനമാകും എബിസി ഫ്രഷെന്ന് ഡയറക്ടര്‍മാര്‍ പറഞ്ഞു.

കഴിഞ്ഞ 20 വര്‍ഷമായി ഫ്രഷ് ഫുഡ് സപ്ലേ രംഗത്ത് ഖത്തറില്‍ സജീവ സാന്നിധ്യമായ ഗ്രൂപ്പിന്റെ പുതിയ സംരംഭം അത്യാധുനിക സൗകര്യങ്ങളോടെ വിശാലമായാണ് സജ്ജമാക്കിയിരിക്കുന്നത്. വിലക്കുറവും ഗുണമേന്‍മയും മികച്ച സേവനവും ഉറപ്പ് നല്‍കുന്ന എബിസി ഫ്രഷ് സുരക്ഷിതമായ ഷോപ്പിംഗിനുവേണ്ട സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് വിശാലമായ പാര്‍ക്കിംഗ് സൗകര്യവും എബിസി ഫ്രഷിന്റെ പ്രത്യേകതയാണ്.

-അഫ്‌സല്‍ കിളയില്‍

doha news
Advertisment