റിയാദ് : പ്രവാസി കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡണ്ട് അബ്ദുൽ റസാഖ് മാസ്റ്റർക് ഓ.ഐ.സി.സി. റിയാദ് മലപ്പുറം ജില്ലാ കമ്മിറ്റി സ്വീകരണം നൽകി.
പ്രവാസികളുടെ വിഷയങ്ങൾ വേണ്ട ഗൗരവത്തോടെ ഈ സർക്കാർ പരിഗണിക്കുന്നില്ലന്ന് അബ്ദുറസാഖ് മാസ്റ്റർ അഭിപ്രാ യപ്പെട്ടു. സംസ്ഥാനത്ത് എന്തെങ്കിലും ആപത് വരുമ്പോൾ മാത്രം പ്രവാസികളെ പരിഗണിക്കുന്ന രീതി മാറണം, പ്രവാസികൾ മാറി മാറി വരുന്ന സർക്കാരുകളുടെ വെറും കറവ പശുക്ക ളായി മാറിയിരിക്കുകയാണ്.
പ്രവാസ ലോകം വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നു പോവുന്നത്. തിരിച്ചു വരുന്ന പ്രവാസികളെ അവരുടെ തൊഴി ലിനനുസരിച്ചു പുനരധിസിപ്പിക്കുവാനുള്ള യാതൊരു പദ്ധതി യും ഈ സർക്കാർ മുന്നോട്ടു വെച്ചിട്ടില്ലന്നു അദ്ദേഹം അഭിപ്രായ പ്പെട്ടു.
മലപ്പുറം ജില്ലാ റിയാദ് ഓ.ഐ.സി.സി നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബത്ഹ ക്ലാസിക് ഓഡിറ്റോറിയത്തിൽ വെച്ച് ചേർന്ന സ്വീകരണ യോഗം ഓ.ഐ.സി. സി. റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് ഉത്‌ഘാടനം ചെയ്തു.
ജില്ലാ പ്രസിഡണ്ട് ജിഫിൻ അരീക്കോട് അദ്യക്ഷത വഹിച്ചു. റസാഖ് പൂക്കോട്ടുംപാടം, നൗഫൽ പാലക്കാടൻ, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ അബ്ദുല്ല വല്ലാഞ്ചിറ, സലിം കളക്കര, രഘുനാഥ് പറശിനിക്കടവ്, മുഹമ്മദലി മണർകാട്, യഹ്‌യ കൊടുങ്ങലൂർ, വിവിധ ജില്ലാ പ്രസിഡന്റുമാരാ