അബ്ദുൾ സലാമിന് കേളി യാത്രയയപ്പ് നൽകി

author-image
admin
New Update

publive-image

റിയാദ് : 27 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിൽ പോകുന്ന കേളി സുലൈ ഏരിയയിലെ മാറദ് യൂണിറ്റ് ട്രഷറർ ആയ ഇടത്തിൽ അബ്ദുൾ സലാമിന് യൂണിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. സോഫ്റ്റ്‌ലൈൻ മിഡിലീസ്റ്റ് കമ്പനിയുടെ ഭാഗമായ സ്ഥാപനത്തിൽ റീടൈൽ ബിസ്സിനസ്സ് മാനേജർ ആയി ജോലി നോക്കുകയായിരുന്ന അബ്ദുൾ സലാം കോഴിക്കോട് ജില്ലയിലെ മുക്കം വെണ്ണകോട് സ്വദേശി ആണ്.

Advertisment

യൂണിറ്റ് പരിധിയിൽ ചേർന്ന യാത്രയയപ്പ് യോഗത്തിൽ വൈസ് പ്രസിഡണ്ട്‌ ഇസ്മയിൽ അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി ജോർജ്ജ് സ്വാഗതം പറഞ്ഞു. ഏരിയ സെക്രട്ടറി ബോബി മാത്യു, പ്രസിഡണ്ട്‌ കാഹിം ചേളാരി, ഏരിയ കമ്മിറ്റി അംഗം അർഷിദ് കൂവ, ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗം ബലരാമൻ, യൂണിറ്റ് അംഗങ്ങളായ അബ്ദുൾ സലീം, നാസർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. യൂണിറ്റിന്റെ ഉപഹാരം സെക്രട്ടറി ജോർജ് കൈമാറി. യാത്രയയപ്പിന് അബ്ദുൾ സലാം നന്ദി പറഞ്ഞു.

Advertisment