/sathyam/media/post_attachments/nMlmMtTGUlMCpGrVjaqO.jpg)
തിരുവനന്തപുരം: നാടിനെ നടുക്കിയ അഞ്ചുതെങ്ങ് മുതലപ്പൊഴി ദുരന്തം സംഭവിച്ച് 18 ദിവസങ്ങൾ പിന്നിടുമ്പോഴും ശേഷിയ്ക്കുന്ന അവസാനയാൾക്കായുള്ള തിരച്ചിലുകൾ വിഭലം.
മത്സ്യബന്ധനത്തിനിടെയുണ്ടായ അപകടത്തിൽപ്പെട്ട് നാലുപേരുടെ മരണത്തിനും നിരവധിപേർക്ക് ഗുരുതര പരുക്കുകൾക്കും കാരണമായ ദുരന്തത്തിൽപ്പെട്ട ഒരാളെകൂടിയാണ് ഇനിയും കണ്ടെത്താൻ കഴിയാത്തത്.
കഴിഞ്ഞ അഞ്ചിനാണ് നാടിനെ നടുക്കിയ അപകടം സംഭവിച്ചത്. വർക്കല വിളഭാഗം മൂപ്പക്കുടിയിൽ ഷാനവാസ് (56) വിളഭാഗം ചൂരലിൽ വീട്ടിൽ നിസ്സാമുദ്ധിൻ (65) എന്നിവരുടെ മൃതദേഹങ്ങൾ അപകട ദിവസംതന്നെ കോസ്റ്റൽ പോലീസും നാട്ടുകാരും സംയുക്തമായ് നടത്തിയ തിരച്ചിലിൽ കണ്ടെത്തിയിരുന്നു.
തുടർന്ന് കാണാതായ വർക്കല ചിലക്കൂർ സ്വദേശികളായ ഉസ്മാൻ (20), മുസ്തഫ (15) സമദ് (45) എന്നിവർക്കായി ശക്തമായ തിരച്ചിലും ആരംഭിച്ചിരുന്നു. തുടർന്ന് സെപ്റ്റംബർ 8ന് വിഴിഞ്ഞം പനത്തുറ ഭാഗത്ത്നിന്ന് ഒരു അജ്ഞാത മൃതദേഹം കണ്ടെത്തുകയും ബന്ധുക്കൾക്ക് തിരിച്ചറിയാൻ കഴിയാത്തതിനെ തുടർന്ന് ഡിഎൻഎ പരിശോധനയിലൂടെ സെപ്റ്റംബർ 14 ന് മുസ്തഫ (18) ന്റേതാണെന്നു തിരിച്ചറിയുകയും ചെയ്തിരുന്നു.
തൊട്ടടുത്ത ദിവസം (സെപ്റ്റംബർ 9 ന് ) കോവളം അടിമലത്തുറ ഭാഗത്തുനിന്നും ഉസ്മാൻ (20) ന്റെ മൃതദേഹം കണ്ടെത്തുകയും ചെയ്തു. ഇനി കണ്ടെത്താനുള്ളത് അബ്‌ദുൾ സമദ് (45) നെയാണ്. തിരച്ചിൽ തുടരുകയാണെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും ഇത് കാര്യക്ഷമമല്ലെന്ന് നാട്ടുകാരും ബന്ധുക്കളും പറയുന്നു.
അപകടം സംഭവിച്ച് ആദ്യ ദിനങ്ങളിൽ മുതലപ്പൊഴി അഴിമുഖത്ത് കുടുങ്ങിയ മത്സ്യബന്ധന വലയിൽ അപകടത്തിൽപ്പെട്ടവർ കുടുങ്ങികിടക്കുന്നുണ്ടാകാമെന്ന സംശയത്തെ തുടർന്ന് ആദ്യഘട്ട തിരച്ചിലുകൾ ഈ മേഖല കേന്ദ്രീക്കാരിച്ചായിരുന്നു നടന്നുവന്നിരുന്നത്. എന്നാൽ തുടരെ തുടരെ രണ്ട് മൃതദേഹങ്ങൾ വിഴിഞ്ഞം ഭാഗത്തെ കടലിൽ നിന്ന് കണ്ടെത്തിയതോടെ കാണാതായവർ പൊഴിമുഖത്ത് കുരുങ്ങിയ വലയിൽ കുടുങ്ങിയിട്ടില്ലെന്ന നിഗമനത്തിൽ ഈ മേഖല കേന്ദ്രീകരിച്ചുള്ള തിരച്ചിലുകൾ ഏറെക്കുറെ അവസാനിപ്പിച്ചിരുന്നു.
കഴിഞ്ഞ അഞ്ചിനാണ് വർക്കലയിലെ 23 മത്സ്യതൊഴിലാളികൾ സഞ്ചരിച്ച വള്ളം അഞ്ചുതെങ്ങ് മുതലപ്പൊഴി അഴിമുഖത്ത് മറിഞ്ഞ് അപകടം ഉണ്ടായത്. അതിൽ 18 പേർ രക്ഷപ്പെടുകയും നാലുപേർ മരണപ്പെടുകയും ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us