ചെമ്പരിക്ക കൊലപാതകം ജിപ്മർ റിപ്പോർട്ട് കേസ് അട്ടിമറിക്കാൻ ശ്രമി ച്ചവർക്കുള്ള ആദ്യ തിരിച്ചടി - പിഡിപി

author-image
സണ്ണി മണര്‍കാട്ട്
Updated On
New Update

publive-image

കാസർകോട് ചെമ്പിരിക്ക ഖാസിയായിരുന്ന സിഎം അബ്ദുല്ല മൗലവിയുടെ മരണം ആത്മഹത്യയാണെന്ന സിബിഐ വാദത്തെ പൊളിച്ച് ജിപ്മര്‍ റിപ്പോർട്ട് പിഡിപി ഉൾപ്പടെ സമരം നടത്തിയവർക്ക് ആശ്വാസമേകുന്നതും കേസ് ആട്ടിമറിക്കാൻ തുടക്കം മുതൽ ശ്രമിച്ചു കൊണ്ടിരിക്കുന്നവർക്കുള്ള ആദ്യ തിരിച്ചടിയാണ് ഈ ജിപ്മർ റിപ്പോർട്ട് എന്ന് പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി എസ് എം ബഷീർ അഹമ്മദ് അഭിപ്രായപ്പെട്ടു.

Advertisment

ജിപ്മർ റിപോർട്ട് കോടതിയിൽ സമർപ്പിക്കപ്പെട്ടിട്ടും പലരും മൗനം നടിക്കുന്നത് പ്രതിഷേദർഹാവും ആശങ്കാജനകവുമാണ് പോണ്ടിച്ചേരിയിലെ ജവാഹർലാൽ നെഹ്‌റു മെഡിക്കൽ കോളേജിലെ ജിപ്മർ സംഘം നടത്തിയ സൈക്കോളജിക്കൽ ഓട്ടോപ്‌സി റിപ്പോർട്ടാണ് സിബിഐയുടെ ആത്മഹത്യാ വാദം തള്ളിയത്.

കേരളത്തിൽ ആദ്യമായാണ് ഒരു കേസിൽ നൂതനമായ സൈക്കോളജിക്കൽ ഓട്ടോപ്‌സി എന്ന വിദ്യ ഉപയോഗിച്ചിരിക്കുന്നത്. ജിപ്മറിലെ വിദഗ്ധ സംഘം അന്വേഷണ റിപ്പോർട്ട് എറണാകുളത്തെ സിജെഎം കോടതിയിൽ സമർപ്പിച്ചു.

സിബിഐയുടെ ആത്മഹത്യ വാദം മെഡിക്കൽ സംഘം തള്ളിയതോടെ കേസന്വേഷണം വീണ്ടും പുതിയ ഏജൻസിയെക്കൊണ്ട് അന്വേഷണം നടത്തണം എന്നും ഐൻഐഎ അന്വേഷണം ശരിയായ ദിശയിൽ ചലിച്ചാൽ വെള്ളക്കുപ്പായമണിഞ്ഞ വൈറ്റ് കോളർ ക്രിമിനലുകൾ തുറങ്കിയടക്കപ്പെടും. അതിന്ന് പലരുടെയും വായയുടെ പൂട്ട് തുറക്കപ്പെടണം എന്നും കേസിൽ അന്വേഷണം ശരിയായ ദിശയിലല്ല എന്ന പിഡിപി യുടെ വാദത്തെ ശരിവെക്കുന്നത് കൂടിയാണ് ജിപ്മർ സംഘത്തിന്റെ റിപ്പോർട്ട് എന്നും അദ്ദേഹം പറഞ്ഞു

2010 ഫെബ്രുവരിയിലാണ് സമസ്തയുടെ സമുന്നതനായ നേതാവും പണ്ഡിതനും മംഗലാപുരം- ചെമ്പിരിക്ക ഖാസിയുമായ സിഎം അബ്ദുല്ല മൗലവിയുടെ മൃതദേഹം ചെമ്പിരിക്ക കടലിൽ നിന്ന് കണ്ടെടുത്തത്. കേസിൽ അന്വേഷണം നടത്തിയ ലോക്കൽ പൊലീസും സിബിഐ സംഘവും ഖാസിയുടെ മരണം ആത്മഹത്യ എന്ന നിഗമനത്തിലാണ് എത്തിച്ചേർന്നത്.

കേസിൽ അന്വേഷണം ശരിയായ ദിശയിലല്ല എന്നാരോപിച്ച് പിഡിപി അന്ന് മുതൽ പോരാട്ട രംഗത്തുണ്ട്. സി എം കേസിൽ പിഡിപിയും മംഗലാപുരം നിലവിലെ ഖാസി താക അഹ്മദ് മൗലവി ഉൾപ്പെടുന്ന കുടുമ്ബങ്ങൾ ഉന്നയിച്ച വിഷയം പല മാധ്യമങ്ങളും വളരെ ലാഘവത്തോടെ തള്ളിക്കളയാൻ മനപ്പൂർവം ശ്രമിച്ചു. അത് ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുന്നു.

അത്തരം സമീപനങ്ങൾ സ്വീകരിച്ച മാധ്യമങ്ങൾ ഇനിയെങ്കിലും തിരുത്തുമെന്ന്. പ്രതീക്ഷിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ ആധികാരിക പണ്ഡിത സഭകളും മുഖ്യധാരാ രാഷ്ട്രീയ കക്ഷികളും കാസറഗോഡ് ജില്ലയിലെ മനുഷ്യാവകാശ പോരാളികളും ശക്തമായ സമരങ്ങളുമായി രംഗത്തിറങ്ങിയാൽ അതിവിദൂരമല്ലാതെ ഷഹീദ് സി എം അബ്ദുള്ള മൗലവിയുടെ കൊലപാതകികൾ ശിക്ഷിക്കപ്പെടും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു

pdp kerala
Advertisment