Advertisment

പ്രായം വെറുമൊരു സംഖ്യ മാത്രമെന്ന് തെളിയിച്ച് കുവൈറ്റിന്റെ അബ്ദുല്ല അല്‍ റാഷിദി; ടോക്കിയോ ഒളിമ്പിക്‌സില്‍ ഷൂട്ടിംഗില്‍ വെങ്കല മെഡല്‍ നേടിയത് തന്റെ 58-ാം വയസില്‍; അടുത്ത ലക്ഷ്യം പാരീസ് ഒളിമ്പിക്‌സ്‌

New Update

publive-image

ടോക്കിയോ: ടോക്കിയോ ഒളിമ്പിക്‌സില്‍ കുവൈറ്റിന് ആദ്യ മെഡല്‍. ഷൂട്ടിങില്‍ 58-കാരനായ അബ്ദുല്ല അല്‍ റാഷിദിയാണ് വെങ്കല മെഡല്‍ സ്വന്തമാക്കിയത്. സ്‌കീറ്റ് ഷൂട്ടിംഗ് ഇവന്റിലായിരുന്നു റാഷിദിയുടെ നേട്ടം.

'' എനിക്ക് 58 വയസുണ്ട്. ഏറ്റവും പ്രായമേറിയ ഷൂട്ടര്‍ ആണ് ഞാന്‍. വെങ്കല മെഡല്‍ എനിക്ക് സ്വര്‍ണത്തേക്കാള്‍ വിലമതിക്കുന്നു. ഇതില്‍ ഞാന്‍ സന്തോഷവാനാണ്. പാരീസ് ഒളിമ്പിക്‌സില്‍ ഞാന്‍ സ്വര്‍ണം പ്രതീക്ഷിക്കുന്നു. അന്ന് എനിക്ക് 61 വയസാകും''-അബ്ദുല്ല അല്‍ റാഷിദി പറഞ്ഞു.

Advertisment