അബ്ദുൾ റഹീബ് ഹൈദരാബാദ് എഫ്.സിയിൽ

New Update

ഹൈദരാബാദ്: മലയാളി യുവ താരം അബ്ദുൾ റഹീബ് എകെയെ ടീമിലെത്തിച്ച് ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് ഹൈദരാബാദ് എഫ്.സി. ചൊവ്വാഴ്ചയാണ് ക്ലബ് ഇക്കാര്യം അറിയിച്ചത്. സീസണിൽ ക്ലബ് കരാറിലെത്തുന്ന രണ്ടാമത്തെ യുവ താരമാണ് മലപ്പുറം സ്വദേശിയായ 20കാരൻ.

Advertisment

publive-image

'യുവ താരങ്ങൾ കൂടുതൽ പേരും കളിക്കാൻ ഇഷ്ടപ്പെടുന്ന ടീമാണ് ഹൈദരാബാദ് എഫ്.സി. എന്നെപ്പോലുള്ള ചെറുപ്പക്കാർക്ക് അവർ നൽകുന്ന അവസരം വിലമതിക്കാനാവാത്തതാണ്' അബ്ദുൾ റഹീബ് പ്രതികരിച്ചു. ക്ലബിൻറെ ഭാഗമായി തൻറെ മികവ് പ്രകടിപ്പിക്കാനായി അക്ഷമനായി കാത്തിരിക്കുകയാണെന്നും താരം കൂട്ടിച്ചേർത്തു.കഴിഞ്ഞ സീസൺ കേരള പ്രീമിയർ ലീഗ് ഫുട്ബോളിൽ ലൂക്ക എഫ്.സിയ്ക്കായി നടത്തിയ പ്രകടനമാണ് ഹൈദരാബാദ് എഫ്.സിയിൽ എത്തിച്ചത്.

abdulrahim
Advertisment