സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധേയയാണ് അഭയ ഹിരണ്‍മയി. ഗാനങ്ങള്‍ മാത്രമല്ല പലപ്പോഴും ഹിരണ്‍മയിയുടെ വ്യക്തി ജീവിതമാണ് വാര്‍ത്തകള്‍ നിറയാറുള്ളത്. സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായി വേര്‍പിരിഞ്ഞതിനു പിന്നാലെ സൈബര്‍ ആക്രമണത്തിനും ഇരയായിരുന്നു. ഇപ്പോള്‍ തനിക്കു നേരെ ഉയര്‍ന്ന വിമര്‍ശനത്തിന് ഹിരണ്‍മയി നല്‍കിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്.
Advertisment
ഗായിക അന്ന കാതറിനൊപ്പമുള്ള ചിത്രം പങ്കുവച്ച് 13 വര്‍ഷത്തെ സൗഹൃദത്തെക്കുറിച്ച് അഭയ ഹിരണ്‍മയി കുറിച്ചിരുന്നു. അതിനു താഴെയാണ് വ്യക്തിജീവിതത്തെ പരാമര്‍ശിച്ചുകൊണ്ടുള്ള കമന്റ് എത്തിയത്. 'ഈ കുട്ടി ഗോപിയുടെ അടുത്ത് പാടാന്‍ പോയപ്പോള്‍ കൂടെ പോയി വെറുതെ 12 വര്‍ഷം കളഞ്ഞില്ലേ. ലൈഫ് മുഴുവന്‍ കൂടെ കാണും എന്ന് കരുതും. ഒക്കെ വെറുതെ. ആര്‍ക്കും ആരോടും ആത്മാര്‍ത്ഥത ഒന്നും ഇല്ലാ' എന്നായിരുന്നു കമന്റ്. 'അങ്ങനെയാണോ? ഞാന്‍ എന്റെ ജീവിതത്തെക്കുറിച്ച് വിശദീകരിക്കണോ'? എന്നാണ് അഭയ മറുപടിയായി കുറിച്ചത്.
12 വര്‍ഷത്തോളമായി ഗോപി സുന്ദറും അഭയ ഹിരണ്‍മയിയും ലിവിങ് റിലേഷനിലായിരുന്നു. ഇത് തുറന്നു പറഞ്ഞതിനു പിന്നാലെ രൂക്ഷമായ സൈബര്‍ ആക്രമണത്തിന് ഹിരണ്‍മയി ഇരയായിരുന്നു. എന്നാല്‍ കുറച്ചു നാളുകള്‍ക്ക് മുന്‍പാണ് ഗായിക അമൃത സുരേഷുമായി പ്രണയത്തിലാണെന്ന വിവരം ഗോപി സുന്ദര്‍ ആരാധകരെ അറിയിച്ചത്.
'ഗോപിയുടെ അടുത്ത് പാടാന്‍ പോയി 12 വര്‍ഷം കളഞ്ഞില്ലേ', മറുപടിയുമായി അഭയ ഹിരണ്‍മയി