ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update
മുംബൈ: ബോളിവുഡ് താരം അമിതാഭ് ബച്ചന് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ മകനും ബോളിവുഡ് താരവുമായ അഭിഷേക് ബച്ചനും കോവിഡ് പോസിറ്റീവായി. കോവിഡ് പോസ്റ്റീവാണെന്ന് അമിതാഭ് ബച്ചൻ ട്വീറ്റ് ചെയ്തിരുന്നു.
Advertisment
ഇതിന് പിന്നാലെയാണ് അഭിഷേകിനും കോവിഡാണെന്ന വാർത്ത പുറത്തുവരുന്നത്. ഇരുവരെയും മുംബൈ നനാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബച്ചന്റെ കുടുംബാംഗങ്ങളും സ്റ്റാഫംഗങ്ങളും പരിശോധനയ്ക്ക് വിധേയരായിട്ടുണ്ട്. ഇവര്‍ പരിശോധനാ ഫലം കാത്തിരിക്കുകയാണ്.