ഐവറി കോസ്റ്റില്‍ മരിച്ച മലയാളിയുടെ കുടുംബത്തിനു അബിജാന്‍ മലയാളികള്‍ 9.21 ലക്ഷം രൂപയുടെ സഹായം കൈമാറി

സുഭാഷ് ടി ആര്‍
Thursday, October 10, 2019

വെസ്റ്റ് ആഫ്രിക്ക / ഐവറി കോസ്റ്റ് :  ഐവറി കോസ്റ്റിന്റെ തലസ്ഥാനമായ അബിജാനില്‍ ജോലി ചെയ്തിരുന്ന മലയാളിയുടെ കുടുംബത്തിനു അബിജാന്‍ മലയാളികളുടെ നേതൃത്വത്തില്‍ സാമ്പത്തിക സഹായം നല്കി.

നാളുകള്‍ക്കു മുമ്പാണു അബിജാനില്‍ ജോലി ചെയ്തിരുന്ന കൊല്ലം കിളികോല്ലൂര്‍ സ്വദേശി ശിവാലയത്തില്‍ ശിവപ്രസാദ് മരണപ്പെട്ടത്.

തുടര്‍ന്നു കുടുംബത്തിന്റെ ദുരവസ്ഥ മനസിലാക്കിയ മറ്റു മലയാളികള്‍ ചേര്‍ന്നു സ്വരൂപിച്ച 9,21,000 രൂപ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കു കൈമാറുകയായിരുന്നു. കഴിഞ്ഞ ദിവസം ശിവപ്രസാദിന്റെ കുടുബത്തില്‍ നടന്ന ചടങ്ങില്‍ തുക കൈമാറുകയായിരുന്നു. ചടങ്ങില്‍ കുടുംബാംഗങ്ങളൊടൊപ്പം അബിജാന്‍ മലയാളീസ് ഭാരവാഹികളും പങ്കെടുത്തു.

×