/sathyam/media/post_attachments/EHbJe6LY2XwS6zpljZxe.jpg)
ഗര്‍ഭച്ഛിദ്രം നിയമപരമായി നിരോധിച്ചു. ​ഗര്‍ഭനിരോധന ഉറകള്‍ക്ക് തീപിടിച്ച വിലയും. വെനസ്വലേയില്‍ കൗമാര ​ഗര്‍ഭധാരണ കേസുകളിലും വലിയ കുതിച്ചുചാട്ടമെന്ന് റിപ്പോര്‍ട്ടുകള്‍. സാധനങ്ങളുടെ വിലക്കയറ്റത്തില്‍ പൊറുതി മുട്ടിയ രാജ്യം നേരിടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധിയെന്നാണ് റിപ്പോര്‍ട്ട്.
വെനസ്വേലയില്‍ ഒരു പാക്കറ്റ് സാധാരണ കോണ്ടത്തിന് നല്‍കേണ്ടത് അറുപതിനായിരം രൂപ. ജനസംഖ്യാ വര്‍ദ്ധനവ് തടയുന്നതിനും ലൈംഗിക രോഗങ്ങള്‍ തടയുന്നതിനും മിക്ക രാജ്യങ്ങളും കോണ്ടം സൗജന്യമായോ വളരെ കുറഞ്ഞ നിരക്കിലോ വിതരണം ചെയ്യുന്നുണ്ട്. എന്നാല്‍ വെനസ്വേലയില്‍ ഈ അവശ്യ സാധനത്തിന് അമിത വിലയാണുള്ളത്. ലോകത്ത് പ്രശസ്തവും വിലകൂടിയതുമായ നിരവധി കോണ്ടം ബ്രാന്‍ഡുകള്‍ ഉണ്ടെങ്കിലും, ഇത്രയും വിലയേറിയ ഒരു കോണ്ടം ലോകത്ത് എവിടെയും ഉണ്ടാവുകയില്ല.
വെനസ്വേലയില്‍ ഗര്‍ഭ നിരോധന ഉറകളുടെ വില കുത്തനെ ഉയര്‍ന്നത് സമൂഹമാദ്ധ്യമങ്ങളിലടക്കം ചര്‍ച്ചയായിട്ടുണ്ട്. ഗര്‍ഭ നിരോധന മാര്‍ഗം ചെലവേറിയ ഈ രാജ്യത്ത് ഗര്‍ഭച്ഛിദ്രം നിരോധിച്ചിട്ടുമുണ്ട്. യു എന്നിന്റെ സ്റ്റേറ്റ് ഓഫ് വേള്‍ഡ് പോപ്പുലേഷന്‍ റിപ്പോര്‍ട്ട് 2015 പ്രകാരം ഏറ്റവും കൂടുതല്‍ കൗമാര ഗര്‍ഭധാരണ കേസുകള്‍ വെനസ്വേലയിലായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us