ഗര്‍ഭച്ഛിദ്രം: പിതാവിന് വീറ്റോ അധികാരം നല്‍കുന്ന ബില്‍ ടെന്നിസ്സി സഭയില്‍

New Update

നാഷ്‌വില്ല (ടെന്നിസ്സി) : ഗര്‍ഭച്ഛിദ്രത്തിന് മാതാവ് തയാറാണെങ്കിലും, പിതാവിന് ഗര്‍ഭചിദ്രത്തിനെതിരെ വീറ്റോ അധികാരം നല്‍കുന്ന ബില്‍ റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ ടെന്നിസ്സി നിയമനിര്‍മാണ സഭയില്‍ അവതരിപ്പിച്ചു. സ്റ്റേറ്റ് സെനറ്റര്‍മാരായ മാര്‍ക്ക് പോഡി, ജെറി സെക്ലറ്റന്‍ എന്നിവരാണ് ബില്‍ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്. സ്റ്റേറ്റ് സെനറ്റില്‍ പോഡിയും, ടെന്നിസ്സി ഹൗസില്‍ സെക്‌സറ്റനും ബില്‍ അവതരിപ്പിക്കും.

Advertisment

publive-image

തന്നാല്‍ ഉല്പാദിതമായ ഭ്രൂണത്തെ മാതാവ് ഗര്‍ഭച്ഛിദ്രത്തിലൂടെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതിനെതിരെ കോടതിയില്‍ പെറ്റീഷന്‍ നല്‍കുന്നതിനും, മാതാവിനെ അതില്‍ നിന്നും വിലക്കുന്നതിനുമുള്ള വകുപ്പുകളാണ് ബില്ലില്‍ ചേര്‍ത്തിരിക്കുന്നത്.കോടതി വിധി ലംഘിക്കുന്ന മാതാവിനെതിരെ സിവില്‍ ക്രിമിനല്‍ കേസുകള്‍ ചാര്‍ജ്ജ് ചെയ്തു ശിക്ഷിക്കുന്നതിനുള്ള നിയമങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്

2021 ജൂലായ് 1 മുതല്‍ പ്രാബല്യത്തില്‍ വരത്തക്കവിധം ബില്‍ പാസ്സാക്കിയെടുക്കുക എന്നതാണ് റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരുടെ ലക്ഷ്യം

.സ്ത്രീയുടെ ശരീരത്തിന്റെ അവകാശം അവര്‍ക്കു മാത്രമാണെന്നാണ് ഇതിനെതിരെ പ്രതികരിച്ച ഡമോക്രാറ്റിക് സെനറ്റര്‍ ബ്രണ്ട. ഗില്‍മോര്‍ അഭിപ്രായപ്പെട്ടത്.

abortion
Advertisment