കല്ലിശ്ശേരി ഉമയാറ്റുകര പുഴയില്‍ വീട്ടില്‍ റവ. പി.എം. എബ്രഹാം (85) ഡാളസില്‍ നിര്യാതനായി

author-image
മൊയ്തീന്‍ പുത്തന്‍ചിറ
Updated On
New Update

ഡാളസ്: കല്ലിശ്ശേരി ഉമയാറ്റുകര പുഴയില്‍ (തേക്കാട്ടില്‍) വീട്ടില്‍ റവ. പി.എം. എബ്രഹാം (85) ജൂലൈ 24 വെള്ളിയാഴ്ച ഡാളസില്‍ നിര്യാതനായി. പരേതന്‍ സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യയുടെ റിട്ടയേര്‍ഡ് വൈദികനും ഉമയാറ്റുകര പ്രയാര്‍ ഇടവകാംഗവും ആയിരുന്നു.

Advertisment

publive-image

ഭാര്യ: മോളി എബ്രഹാം (ഡാളസ്) ആലപ്പുഴ തലവടി പള്ളത്തില്‍ കുടുംബാംഗമാണ്.

മക്കള്‍: ഫിന്നി എബ്രഹാം (ഡാളസ്), ഡെന്നി എബ്രഹാം (ന്യൂയോര്‍ക്ക്).

മരുമക്കള്‍: ഷൈനി എബ്രഹാം (ഡാളസ്), ലിന്‍ഡ എബ്രഹാം (ന്യൂയോര്‍ക്ക്).

കൊച്ചുമക്കള്‍: സ്നേഹ, ജെറമായ (ഡാളസ്), സമാന്ത, നോഹ, തിമോത്തി (ന്യൂയോര്‍ക്ക്).

സംസ്കാര ശുശ്രുഷ ജൂലൈ 30 വ്യാഴാഴ്ച രാവിലെ 10 മണിക്ക് ന്യൂ ഹോപ്പ് ഫ്യൂണറല്‍ ഹോമില്‍ വച്ച് സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ റവ. കെ.ബി. കുരുവിള അച്ചന്‍ നടത്തുന്നതായിരിക്കും.

abraham death report
Advertisment