പയസ്വിനി അബുദാബിയുടെ ഓൺലൈൻ ഓണാഘോഷ പരിപാടിയുടെ ഉദ്ഘാടനവും വെബ്സൈറ്റ് ലോഞ്ചിങ്ങും അംബികാസുതൻ മാങ്ങാട് നിർവ്വഹിച്ചു

author-image
ന്യൂസ് ബ്യൂറോ, ദുബായ്
Updated On
New Update

അബുദാബി:അബുദാബിയിലെ കാസർഗോടുകാരുടെ കുടുംബ-സൗഹൃദ കൂട്ടായ്മയായ
പയസ്വിനി അബുദാബിയുടെ ഈ വർഷത്തെ ഓണാഘോഷം 'ഓണചിന്തുകൾ 2020' എന്ന പേരിൽ ഓൺലൈനിൽ സംഘടിപ്പിച്ചു.

Advertisment

publive-image

സെപ്റ്റംബർ 4 വെള്ളിയാഴ്ച വൈകുന്നേരം 3 മണിമുതൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനവും പയസ്വിനിയുടെ വെബ്സൈറ്റ് ലോഞ്ചിങ്ങും പ്രശ‌സ്ത
എഴുത്തുകാരൻ അംബികാസുതൻ മാങ്ങാട് നിർവ്വഹിച്ചു.

പ്രശസ്ത യുവ പിന്നണി ഗായിക, ഹരിത ഹരീഷ് മുഖ്യാതിഥിയായി സംബന്ധിച്ചു. കൂട്ടായ്മ്മയുടെ
അംഗം കൂടിയായ കവിത സുനിൽ ആണ്‌ വെബ്സൈറ്റ് ഡിസൈൻ ചെയ്തത്. കൂട്ടികളും മുതിർന്നവരും പാട്ട്, ഡാൻസ് ഉൾപ്പെടെ വിവിധ കലാ-സാംസ്‌കാരിക പരിപാടികൾ അവതരിപ്പിച്ചു.

publive-image

കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായ നിയന്ത്രണങ്ങളുള്ളതിനാൽ, ഓൺലൈൻ ആയിട്ടാണ് പരിപാടികൾ സംഘടിപ്പിച്ചത്. ഓണാഘോഷ പരിപാടിയുടെ മറ്റൊരു ആകർഷണം ഓണസദ്യയായിരുന്നു. കൂട്ടായ്മയുടെ നേതൃത്വത്തിൽ ഓണസദ്യ ഏർപ്പാട് ചെയ്ത് എല്ലാവരുടെയും വീടുകളിലേക്ക് എത്തിച്ചു കൊടുത്തതും വ്യത്യസ്തമായ അനുഭവമായിരുന്നു.

ഓണാഘോഷ പരിപാടികൾക്ക് രക്ഷാധികാരികളായ ജയകുമാർ പെരിയ, ദാമോദരൻ നിട്ടൂർ, പ്രസിഡന്റ് സുനിൽ പാടി, സെക്രട്ടറി ഉമേഷ് കാഞ്ഞങ്ങാട്, കോർഡിനേറ്റേഴ്‌സ് അനൂപ് കാഞ്ഞങ്ങാട്, അശ്വതി ശ്രീജിത്ത്, വിശ്വംഭരൻ കാമലോൻ, എന്നിവർ നേതൃത്വം നൽകി.

uae news
Advertisment