ലോകത്തെ ഏറ്റവും കരുത്തുള്ള എണ്ണകമ്പനി ഇനി അഡ്നോക്ക്

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ലോകത്തിലെ ഏറ്റവും കരുത്തുള്ള എണ്ണകമ്പനി ഇനി യു.എ.ഇ ദേശീയ എണ്ണകമ്പനിയായ അഡ്‌നോക്ക്. അന്താരാഷ്ട്ര റേറ്റിങ് എജന്‍സിയായ ‘ഫിച്ച്’ആണ് ഈ ഉയര്‍ന്ന റേറ്റിങ് നല്‍കിയത്. ഇതോടെ അഡ്‌നോക്ക് ആഗോളതലത്തില്‍ ഏറ്റവും മുകളിലെത്തും.

ലോകത്തെ ഏറ്റവും പ്രശംസനീയമായ തിരിച്ചടവ് ശേഷിയുള്ള എണ്ണ ഉല്‍പാദക കമ്പനി എന്ന നിലയില്‍ ഏറ്റവും ഉയര്‍ന്ന എ.എ പ്ലസ് റേറ്റിങാണ് ഫിച്ച് അഡ്‌നോക്കിന് നല്‍കിയിരിക്കുന്നത്.

അഡ്‌നോക്കിന്റെ സാമ്പത്തികശേഷിയും പ്രകടനവും മാത്രം വിലയിരുത്തിയാണ് ഈ റേറ്റിങ്.

ഫിച്ച് നേരത്തേ അബൂദബി സര്‍ക്കാറിന് തുല്യമായ ഡബിള്‍ എ റേറ്റിങ് അഡ്‌നോക്കിന് ദീര്‍ഘകാലാടിസ്ഥാനത്തില്‍ നല്‍കിയിരുന്നു. ഇപ്പോഴത്തേത് സ്വതന്ത്ര സ്ഥാപനം എന്ന നിലക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന റേറ്റിങാണ്.

ഫിച്ച് റേറ്റിങില്‍ എ പ്ലസുള്ള പെട്രോ ചൈന, ഡബിള്‍ എ മൈനസുള്ള ഷെല്‍, ഫ്രാന്‍സിന്റെ ടോട്ടല്‍, എ റേറ്റിങുള്ള ബ്രിട്ടീഷ് പെട്രോളിയം എന്നിവ അഡ്‌നോക്കിന് താഴെയാണ്.

Advertisment