ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
അബുദാബി: റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിനുമായി അബുദാബി കിരീടാവകാശിയും യുഎഇ സായുധസേന ഉപസര്‍വ്വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ചര്‍ച്ച നടത്തി. ചൊവ്വാഴ്ച പുടിനെ ഫോണില്‍ വിളിച്ചാണ് ശൈഖ് മുഹമ്മദ് സംസാരിച്ചത്. യുക്രൈന്‍ പ്രതിസന്ധിക്ക് സമാധാനപരമായ പരിഹാരം കാണണമെന്ന് ശൈഖ് മുഹമ്മദ് ആവശ്യപ്പെട്ടു.
Advertisment
/sathyam/media/post_attachments/JgoGVlK0X56HFNUziQ1p.jpg)
ആഗോള എണ്ണ വിപണിയിലെ സുസ്ഥിരത നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകത സംബന്ധിച്ചും ഇരുവരും ചര്‍ച്ച ചെയ്തു.
റഷ്യ-യുക്രൈന്‍ വിഷയത്തില്‍ രാഷ്ട്രീയ പരിഹാരം കാണുന്നതിന് മറ്റ് പാര്‍ട്ടികളുമായുള്ള സഹകരണം യുഎഇ തുടരുമെന്ന് അബുദാബി കിരീടാവകാശി റഷ്യന്‍ പ്രസിഡന്റിനെ അറിയിച്ചതായി വാര്‍ത്താ ഏജന്‍സിയായ വാം റിപ്പോര്‍ട്ട് ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us