Advertisment

യുഎഇയില്‍ ഇന്ന് ചൂട് 47 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും ; കാലാവസ്ഥാ മുന്നറിയിപ്പ് നല്‍കി അധികൃതര്‍

author-image
ന്യൂസ് ബ്യൂറോ, ദുബായ്
Updated On
New Update

publive-image

Advertisment

അബുദാബി : യുഎഇയില്‍ ഇന്ന് ചൂടുള്ള കാലാവസ്ഥ ആണെന്നും എന്നാല്‍ ചില സമയത്ത് അന്തരീക്ഷം ഭാഗികമായി മേഘാവൃതം ആയിരിക്കുമെന്നും നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി. രാജ്യത്തിന്റെ കിഴക്കന്‍ തീരങ്ങളില്‍ രാവിലെയോടെ നേരിയ തോതില്‍ മഴ ഉണ്ടാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശും. കാറ്റിനെ തുടര്‍ന്ന് ഉയരുന്ന പൊടി വൈകുന്നേരം ആറുമണി വരെ ദൂരക്കാഴ്ച കുറയ്ക്കുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. അബുദാബിയിലും ദുബൈയിലും താപനില 47 ഡിഗ്രി സെല്‍ഷ്യസും 46 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കും.

അതേസമയം യുഎഇയില്‍ ഈ വര്‍ഷം ആദ്യമായി താപനില 50 ഡിഗ്രി സെല്‍ഷ്യസ് കടന്നു. വ്യാഴാഴ്ചയാണ് താപനില 50 ഡിഗ്രി സെല്‍ഷ്യസ് മറികടന്നത്. നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജിയുടെ വിവരം പ്രകാരം രാജ്യത്ത് അല്‍ ദഫ്ര മേഖലയിലെ ഔവ്‌ടൈഡിലാണ് 50.5 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയത്. ഉച്ചയ്ക്ക് 2.45 മണിക്കാണ് ഈ താപനില രേഖപ്പെടുത്തിയത്.

രാജ്യത്തിന്റെ മറ്റൊരു വശത്ത് റാസല്‍ഖൈമയിലെ ജബല്‍ മെബ്രേഹില്‍ അതേ ദിവസം ഏറ്റവും കുറഞ്ഞ താപനിലയാണ് രേഖപ്പെടുത്തിയത്. 21.3 ഡിഗ്രി സെല്‍ഷ്യസായിരുന്നു താപനില. രാവിലെ 5.15നാണ് ഇത് രേഖപ്പെടുത്തിയത്. എന്‍സിഎം പുറപ്പെടുവിച്ച അഞ്ചു ദിവസത്തെ കാലാവസ്ഥാ ബുള്ളറ്റിനില്‍ ചൂട് അടുത്ത ആഴ്ച കൂടി തുടരുമെന്നാണ് വ്യക്തമാക്കുന്നത്.

Advertisment