അപകടത്തിൽ പരിക്കേറ്റ് കിടപ്പിലായ രാജസ്ഥാൻ സ്വദേശി നാട്ടിലേക്ക് മടങ്ങി.

New Update

ജുബൈൽ: അൽഹസയിലെ സ്വകാര്യ ട്രേഡിങ്ങ് കമ്പനിയിലെ ജോ ലിക്കിടെ പരിക്കേറ്റ് കിടപ്പിലായിരുന്ന രാജസ്ഥാൻ സ്വദേശി മോയി ജുദ്ദീൻ നാട്ടിലേക്ക് മടങ്ങി. കഴിഞ്ഞ മാസമായിരുന്നു ഗുരുതര പരു ക്കുകളോടെ മോയിജുദ്ദീനെ അൽഹസയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Advertisment

publive-image

ഇന്ത്യൻ സോഷ്യൽ ഫോറം ബ്ലോക്ക് പ്രസിഡന്റ് ഷിഹാബ് കീച്ചേരി, റഷീദ് പാലക്കാട് എന്നിവർ മൊയ്ജുദ്ദീനെ സന്ദർശി ക്കുന്നു.

ചികിത്സക്ക് ശേഷം എഴുന്നേറ്റിരിക്കാൻ പോലും കഴിയാത്ത അവസ്ഥയിൽ ജോലി ചെയ്തിരുന്ന കമ്പനിയുടെ സഹായത്തി ലാണ് ജുബൈലിലേക് മാറ്റിയത്. തുടർന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ജുബൈൽ ബ്ലോക്ക് കമ്മിറ്റി ഇടപെടുകയും ആവശ്യമായ വൈദ്യസഹായം ജുബൈലിൽ തന്നെ ലഭ്യമാക്കുകയും ചെയ്തു.

മൊയ്ജുദ്ദീന്റെ യാത്ര രേഖകൾ സങ്കടിപ്പിച്ച് സൗദി എയർലൈ ൻസ്, എയർ ഇന്ത്യ തുടങ്ങിയ വിമാന കമ്പിനികളെ സമീപിച്ചു. എന്നാൽ കിടപ്പിലായതിനാലും സ്‌ട്രെച്ചർ സംവിധാനം ഉപയോഗി ക്കേണ്ടതിനാലും യാത്ര നീളുകയിയുരുന്നു. ഒടുവിൽ തടസ്സങ്ങളൊ ക്കെ നീക്കി കഴിഞ്ഞ ദിവസം സൗദി എയർലൈൻസ് വിമാന ത്തിൽ മോയിജുദ്ദിൻ നാട്ടിലേക്ക് തിരിച്ചു. ഇന്ത്യൻ സോഷ്യൽ ഫോറം ജുബൈൽ ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ സഈദ് ആല പ്പുഴ, റഷീദ് പാലക്കാട്, അജീബ് കോതമംഗലം, അൻസാർ പാല ക്കാട് തുടങ്ങിയവർ ആവശ്യമായ സഹായങ്ങൾ നൽകി.

Advertisment